- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കള്ളപ്പണം പിടിക്കുന്നതിന് ആരും എതിരല്ല; പക്ഷേ, അതിന്റെ പേരിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന് എന്താണു ന്യായീകരണം? സഭയിൽ രാജഗോപാലിനെ ഉത്തരം മുട്ടിച്ച ടി എം തോമസ് ഐസക്കിന്റെ ചോദ്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭ പ്രത്യേക സമ്മേളനം ചേർന്നതു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചർച്ച ചെയ്യാൻ വേണ്ടിയാണ്. ഭരണപക്ഷവും പ്രതിപക്ഷത്തു യുഡിഎഫും ഒറ്റക്കെട്ടായി കേന്ദ്ര നടപടിയെ എതിർത്തപ്പോൾ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലാണ് കേന്ദ്രസർക്കാരിനെ ന്യായീകരിച്ച് എത്തിയത്. എന്നാൽ, സഹകരണബാങ്കുകളെയും സഹകാരികളെയും അപകീർത്തിപ്പെടുത്തുംവിധം പരാമർശം നടത്തിയ ബിജെപി അംഗം ഒ രാജഗോപാലിനു ശക്തമായ മറുപടിയാണു ധനമന്ത്രി ടി എം തോമസ് ഐസക് നൽകിയത്. സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞ രാജഗോപാലിനെതിരെ സഭ ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്തു. ധനമന്ത്രിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയ ബിജെപി അംഗത്തെയാണു കഴിഞ്ഞ ദിവസം സഭയിൽ കണ്ടത്. സഹകരണബാങ്കുകൾ കള്ളനോട്ടു നിക്ഷേപത്തിനുള്ള കേന്ദ്രമായെന്നായിരുന്നു രാജഗോപാലിന്റെ ആരോപണം. എന്നാൽ, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് പോലും കേരളത്തിലെ സഹകരണമേഖലയെക്കുറിച്ച് മോശം അഭിപ്രായമില്ലെന്ന് ഐസക് തിരിച്ചടിച്ചു. സഹകരണവിവാദത്തിൽ ഏറ്റവും പ്രസക്തമായ ചോദ്യങ്ങൾ ഐ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭ പ്രത്യേക സമ്മേളനം ചേർന്നതു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചർച്ച ചെയ്യാൻ വേണ്ടിയാണ്. ഭരണപക്ഷവും പ്രതിപക്ഷത്തു യുഡിഎഫും ഒറ്റക്കെട്ടായി കേന്ദ്ര നടപടിയെ എതിർത്തപ്പോൾ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലാണ് കേന്ദ്രസർക്കാരിനെ ന്യായീകരിച്ച് എത്തിയത്.
എന്നാൽ, സഹകരണബാങ്കുകളെയും സഹകാരികളെയും അപകീർത്തിപ്പെടുത്തുംവിധം പരാമർശം നടത്തിയ ബിജെപി അംഗം ഒ രാജഗോപാലിനു ശക്തമായ മറുപടിയാണു ധനമന്ത്രി ടി എം തോമസ് ഐസക് നൽകിയത്. സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞ രാജഗോപാലിനെതിരെ സഭ ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്തു.
ധനമന്ത്രിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയ ബിജെപി അംഗത്തെയാണു കഴിഞ്ഞ ദിവസം സഭയിൽ കണ്ടത്. സഹകരണബാങ്കുകൾ കള്ളനോട്ടു നിക്ഷേപത്തിനുള്ള കേന്ദ്രമായെന്നായിരുന്നു രാജഗോപാലിന്റെ ആരോപണം.
എന്നാൽ, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് പോലും കേരളത്തിലെ സഹകരണമേഖലയെക്കുറിച്ച് മോശം അഭിപ്രായമില്ലെന്ന് ഐസക് തിരിച്ചടിച്ചു. സഹകരണവിവാദത്തിൽ ഏറ്റവും പ്രസക്തമായ ചോദ്യങ്ങൾ ഐസക് ഫേസ്‌ബുക്ക് പേജിലും കുറിച്ചിട്ടുണ്ട്.
'ഒരു ലക്ഷം കോടിയിലേറെ രൂപ സഹകരണ ബാങ്കുകളിൽ ഡെപ്പോസിറ്റായി ഉണ്ട്. ഇത് ആഴ്ചയിൽ 24,000 രൂപവച്ച് പിൻവലിക്കാൻ എന്തുകൊണ്ട് നിക്ഷേപകർക്ക് അവകാശം നൽകുന്നില്ല? 24,000 രൂപ വീതം പണം പിൻവലിക്കുന്നതുകൊണ്ട് കള്ളപ്പണം ആവിയായി പോകുമോ' ഐസക് ചോദിക്കുന്നു.
'സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റുകൾ വാണിജ്യ ബാങ്കുകളിലേയ്ക്ക് ക്യാൻവാസ് ചെയ്യുന്നതിന് ഇടനിലക്കാർ ഇറങ്ങിയിരിക്കുകയാണ്. ഡ്രാഫ്റ്റ് വഴിയോ അക്കൗണ്ടുകൾ വഴിയോ വാണിജ്യ ബാങ്കുകളിലേക്ക് ഡെപ്പോസിറ്റുകൾ മാറ്റിയാൽ 24,000 രൂപവച്ച് പിൻവലിക്കാം, ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി ഇടപാടുകാർക്ക് പണം എത്തിച്ചുകൊടുക്കാം എന്നൊക്കെ പറഞ്ഞാണ് ആകർഷിക്കുന്നത്. ഇത്തരത്തിൽ സഹകരണ മേഖലയുടെ നിക്ഷേപം പിൻവലിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയല്ലേ 24,000 രൂപ പോലും പിൻവലിക്കുവാനുള്ള അവകാശം നിഷേധിക്കുക വഴി ചെയ്യുന്നത്?
ഇങ്ങനെ നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുമ്പോൾ ആവശ്യത്തിന് മിച്ചപണം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇല്ലാതെ വന്നേക്കാം. സാധാരണയായി പ്രാഥമിക സംഘങ്ങളിൽ എല്ലാംകൂടി 2,400 കോടി രൂപയേ കാശായി സൂക്ഷിക്കാറുള്ളൂ. ബാക്കി ഏതാണ്ട് 40,000 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലുമായിട്ടാണ് സൂക്ഷിക്കുക. ഈ നിക്ഷേപം പിൻവലിക്കാൻ സഹകരണ സംഘങ്ങൾക്ക് ഇപ്പോൾ അവകാശമില്ല. ആഴ്ചയിൽ 24,000 രൂപ വച്ചേ സംഘത്തിന് പിൻവലിക്കാൻ പാടുള്ളൂ. വ്യക്തികൾക്കുള്ള അതേ അവകാശം. കോടിക്കണക്കിന് ആസ്തിയുള്ള സഹകരണ സംഘത്തെയും വ്യക്തികളെയും ഒരുപോലെ കാണുന്നത് ന്യായമാണോ? ഈ നിയന്ത്രണം സഹകരണ സംഘങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്നതിന് സമമല്ലേ?
ഇത്തരമൊരു സ്ഥിതിവിശേഷം സ്വാഭാവിമായി നിക്ഷേപകരിൽ ആശങ്ക പടർത്തും. ഇത് പരിഭ്രാന്തിയും വേവലാതിയുമാകും. ആ സന്ദർഭം സൃഷ്ടിച്ചിട്ട് നിയന്ത്രണങ്ങൾ നീക്കി പണം പിൻവലിക്കാനുള്ള അവകാശം നൽകുമ്പോൾ അത് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള ഒരു ഹാലിളക്കമായി മാറും. ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായാൽ ഒരു ബാങ്കിനും നിലനിൽക്കാനാവില്ല. കാരണം ഡെപ്പോസ്റ്റുകളുടെ 70 ശതമാനത്തിലധികം അവർ വായ്പ കൊടുത്തിരിക്കും. അവ പെട്ടെന്ന് തിരിച്ചുപിടിക്കാൻ കഴിയില്ലല്ലോ. ഇങ്ങനെ വരുമ്പോഴാണ് ബാങ്കുകൾ പൊളിയുന്നത്. ഇതിനോട് ബിജെപിക്ക് യോജിപ്പുണ്ടോ?
ഇപ്പോൾ കിട്ടിയ വാർത്ത പ്രകാരം 23,000 കോടി രൂപ നബാർഡ് കൃഷിക്കാർക്ക് വായ്പ നൽകാൻ പോവുകയാണത്രേ. പക്ഷേ ഇത് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ്പ് സംബന്ധിച്ച് കേരളം ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരമാവില്ല. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് 24,000 രൂപ വച്ചെങ്കിലും പണം പിൻവലിക്കാനുള്ള അവകാശം നൽകുമോ? പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ജില്ലാ ബാങ്കുകളിലെയും വാണിജ്യ ബാങ്കുകളിലെയും നിക്ഷേപം പിൻവലിക്കാനുള്ള അവകാശം നൽകുമോ?' എന്നും ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.



