ന്യൂയോർക്ക്: കോഴഞ്ചേരി കുഴിക്കാല പുനമൂട്ടിൽ കാഞ്ഞിരം നിൽക്കുന്നതിൽ  തോമസ് കെ ഉമ്മൻ (86- ഉണ്ണികുഞ്ഞ് ) ന്യൂയോർക്കിൽ നിര്യാതനായി. മണംകേരിൽ കളപ്പുരക്കൽ കുടുംബാംഗമായ സൂസമ്മ ജോൺ ആണ് ഭാര്യ. മക്കൾ: തോമസ് (മോനി) ആനീ (മിനു) ജോൺ (മനോജ് ). മരുമക്കൾ: സുസൻ, ജോർജ്, ജെസ്സി കൊച്ചുമക്കൾ: ആഷ്‌ലിൻ, ഷാലിൻ, സ്‌റ്റെഫി, ഷായിന, സോഫിയ.

റെവ തോമസ് വർഗീസ് സഹോദരനും, കുഞ്ഞമ്മ തോമസ് പുവത്തൂർ സഹോദരിയുമാണ്.
30 വർഷത്തോളം ബോംബെ ഡൺലപ്പ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഉമ്മൻ ഡോമ്പിവില്ലി എബനേസർ മാർത്തോമ ഇടവക അംഗമായിരുന്നു. 1988ൽ ന്യുയോർക്കിലെ യോങ്കെഴ്സ്സിലേക്ക് കുടിയേറിപാർത്ത ഉമ്മൻ ന്യൂജേഴ്‌സി റ്റീനക് സെന്റ് പീറ്റർസ് മാർത്തോമ ഇടവകയിലെ സജീവ അംഗമായിരുന്നു.

പൊതുദർശനം: വ്യാഴാഴ്ച(ജൂൺ 18 ) 4 മുതൽ 8.30 വരെ റ്റീനക്കിലെ സെന്റ് പീറ്റേഴ്‌സ് മാർത്തോമ ദേവാലയത്തിൽ (70 Cedar Lane Teaneck, NJ 07666)

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (ജൂൺ 19 ) രാവിലെ 9:30നു സെന്റ് പീറ്റേഴ്‌സ് മാർത്തോമ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് സംസ്‌കാരം ജോർജ്ജ് വാഷിഗ്ട്ടൺ മെമോറിയൽ പാർക്ക് സെമിത്തേരിയിൽ. (George Washington Memorial Park, 234 Paramus Road, Paramus NJ 07643 )

മെമോറിയൽ വെബ് സൈറ്റ് : http://www.vddigital.com