തിരുവനന്തപുരം: എല്ലാ കുതന്ത്രങ്ങളും പാളുന്നതിലുള്ള നിരാശയിലാണു പി.സി. ജോർജ് വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്നതെന്നു സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ. നിലനിൽപ്പില്ലാത്ത ആക്ഷേപങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള ജോർജിന്റെ ശ്രമം വിലപ്പോകില്ലെന്നും ഉണ്ണിയാടൻ പറഞ്ഞു.

നിയമസഭയിൽനിന്ന് അയോഗ്യനാക്കാനുള്ള ഹർജിയുമായി ബന്ധപ്പെട്ട നടപടികൾ അനിശ്ചിതത്വത്തിലാക്കുകയാണു പി.സി. ജോർജിന്റെ ലക്ഷ്യം. ഹർജിയുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് ഉയർത്തിയ സാങ്കേതിക വാദങ്ങൾ സ്പീക്കറും ഹൈക്കോടതിയും നിരാകരിച്ചശേഷവും വിസ്താരവുമായി പരമാവധി നിസഹകരിക്കുന്ന നയമാണ് ജോർജ് സ്വീകരിച്ചുവരുന്നതെന്നും തോമസ് ഉണ്ണിയാടൻ ആരോപിച്ചു.