മെൽബൺ: വിക്‌ടോറിയ മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി മെൽബണിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തോമസ് വാരാപ്പള്ളിയെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.  മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്തകനും സംഘാടകനുമായിരുന്ന അന്തരിച്ച മാരാർ സാറിന് ജികെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രത്യേക അനുസ്മരണം നടത്തി.  അനുസ്മരണ യോഗത്തിൽ ബേർട്ടി ചാക്കോ, ജോർജ്ജ് തോമസ്, സുനിതാ സൂസൻ, ജോസ് എം ജോർജ്ജ്, വർഗ്ഗീസ് പൈനാടത്ത്, റെജി പാറയ്ക്കൽ എന്നിവർ സംസാരിച്ചു.  തുടർന്ന് കഴിഞ്ഞകാല പ്രവർത്തനങ്ങളും റിപ്പോർട്ടും പാസാക്കി.

തുടർന്ന് 2015 ലെ തെരഞ്ഞെടുപ്പിന്റെ നടപടികൾക്കായി ആദ്യകാല മലയാളിയും എംഎവി ഭാരവാഹിയും ആയിരുന്ന ബേർട്ടി ചാക്കോയെ റിട്ടേണിങ് ഓഫീസറായി െതരഞ്ഞെടുത്തു.  തുടർന്ന് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി തോമസ് വാരാപ്പള്ളിയും വൈസ് പ്രസിഡന്റുമാരായി തോമസ് ജേക്കബ്ബ് (ജോജി), തമ്പി ചാക്കോ എന്നിവരെയും സെക്രട്ടറിയായി സജി മുണ്ടയ്ക്കനെയും ജോയിന്റ് സെക്രട്ടറിയായി സുനിതാ സൂസനെയും ജിനോ മാത്യുവിനെയും ട്രഷററായി വിനോദ് കെ ജോസിനെയും തെരഞ്ഞെടുത്തു.  എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ ഗോപകുമാർ, പ്രതീക്ഷ് മാർട്ടിൻ, മദനൻ ചെല്ലപ്പൻ, ജെറി ജോൺ, ഹരികൃഷ്ണൻ ഹരിദാസ് കൈമൾ, ഇന്നസെന്റ് ജോർജ്ജ്, ജിബിൻ പെല്ലിശ്ശേരി, ജാസ്മിൻ ഇന്നസെന്റ്, ലതീഷ് ജോർജ്ജ്, പ്രവീൺ, സൂരജ് സണ്ണി, ജോണി മാത്യു, വിനോദ് കൃഷ്ണ, ബെന്നി കൊച്ചുമുട്ടം, ശ്രുതി കൃഷ്ണ എന്നിവരെ തെരഞ്ഞെടുത്തു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായി ജോർജ്ജ് തോമസിനെയും ജികെ മാത്യുവിനെയും പൊതുയോഗം തെരഞ്ഞെടുത്തു.