- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് വാതപ്പള്ളിൽ പി.എം.എഫ് ഓസ്‌ട്രേലിയൻ കോഓർഡിനേറ്റർ
മെൽബോൺ: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്)ന്റെ ഓസ്‌ട്രേലിയൻ കോ ഓർഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തിരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഓസ്‌ട്രേലിയയിൽ അറിയപ്പെടുന്ന തോമസ് വാതപ്പള്ളിൽ നല്ലൊരു സംഘാട
മെൽബോൺ: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്)ന്റെ ഓസ്‌ട്രേലിയൻ കോ ഓർഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തിരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.
രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഓസ്‌ട്രേലിയയിൽ അറിയപ്പെടുന്ന തോമസ് വാതപ്പള്ളിൽ നല്ലൊരു സംഘാടകനും വാഗ്മിയുമാണ്. ദീർഘകാലമായി മെൽബോൺ നിവാസിയായ അദ്ദേഹം ജെ.ആർ.ടി ഏഷ്യൻ ഗ്രോസറീസ് ആൻഡ് ഇന്ത്യൻ ടേക്ക് എവേ എന്ന ബിസിനസ് നടത്തുന്നു. കൂടാതെ മലയാളി അസോസിയേഷൻ വിക്ടോറിയ, മെൽബോൺ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി, എ.സി.എൻ ഏഷ്യാ പസഫിക് ഐ.ബി.ഒ, മെൽബോൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി മുൻ ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തന പാടവം തെളിയിച്ചിട്ടുണ്ട്.
കേരളത്തിൽ അയർക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം. എൽസി തോമസ് വാതപ്പള്ളിൽ ഭാര്യയും ട്രെസ്‌ലി ആൻ തോമസ്, ടെറീൻ എലിസബേത്ത് തോമസ്, ടീൻ മോണിക്ക തോമസ്, ടെറോൺ ടോം തോമസ് എന്നിവർ മക്കളുമാണ്. തന്നിൽ ഏല്പിച്ചിരിക്കുന്ന കർത്തവ്യം അതിന്റെ പൂർണ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും, ഓഗസ്റ്റിൽ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പിക്കുമെന്നും തോമസ് വാതപ്പള്ളിൽ പറഞ്ഞു. കൂടാതെ അടുത്ത രണ്ടുദിവസത്തിനകം ഓസ്‌ട്രേലിയൻ യൂണിറ്റിന്റെ തിരഞ്ഞെടുപ്പു നടക്കുന്നതായിരിക്കുമെന്നും ആദ്ദേഹം അറിയിച്ചു.
പൊതുസമ്മതനും, സംഘടനാ പ്രവർത്തങ്ങളിൽ മികവു തെളിയിച്ചവനുമായ തോമസ് വാതപ്പള്ളിലിനെ ആ സ്ഥാനത്തേക്ക് ലഭിച്ചത് സംഘടനയുടെ ഓസ്‌ട്രേലിയൻ യൂണിറ്റിന് പുനർജീവൻ നൽകുമെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ ഡയറക്ടർബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, ഗ്ലോബൽ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു