- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണിയറയിലെ രസകരമായ നിമിഷങ്ങൾ പുറത്ത് വിട്ട് ദിലിഷ് പോത്തൻ; തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന്റെ മേക്കിങ് വിഡിയോ കാണാം
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ചിത്രീകരണത്തിനി ടെയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയി രിക്കുകയാണ്. സംവിധായകൻ ദിലീഷ് പോത്തൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സിനിമയിലെ രസകരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോയിൽ ഇവർ ചിത്രത്തിനായി നൽകിയ ത്യാഗവും കഠിനാധ്വാനവും കാണാം.മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും .ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സംവിധായക കുപ്പായം മാറ്റി രാജീവ് രവി ചിത്രത്തിന്റെ കാമറ ചലിപ്പിക്കാനെത്തി എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്ക
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ചിത്രീകരണത്തിനി ടെയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയി രിക്കുകയാണ്. സംവിധായകൻ ദിലീഷ് പോത്തൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
സിനിമയിലെ രസകരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോയിൽ ഇവർ ചിത്രത്തിനായി നൽകിയ ത്യാഗവും കഠിനാധ്വാനവും കാണാം.മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും .ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
സംവിധായക കുപ്പായം മാറ്റി രാജീവ് രവി ചിത്രത്തിന്റെ കാമറ ചലിപ്പിക്കാനെത്തി എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം.