മകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ 'മഹേഷിന്റെ പ്രതികാര'ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ ചിത്രമായിരുന്നു തൊണ്ടി മുതലും ദൃക്‌സാക്ഷിയും. തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിയ ചിത്രം 50 ദിവസം പിന്നിട്ട് ഇപ്പോഴും പ്രദർശനം തുടരുന്നതിനിടെയിൽ ചിത്രത്തിന്റെ പുതിയ ട്രെയിലർ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ദിലീപ് പോത്തൻ.

സിനിമയുടെ ആകെ കഥ രണ്ടര മിനുട്ടിനുള്ളിൽ ചുരുക്കി പറയുന്നതാണ് പുതിയ ട്രെയിലർ. പ്രസാദിന്റെ പ്രണയവും ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ മോഷണവും പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലും മാലയ്ക്കായുള്ള പിടിവലിയുമെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിടുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്‌സാക്ഷിയുമായിരുന്നു കഥയുടെ പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. എന്തായാലും ചിത്രം ഇപ്പോഴും തിയേറ്ററിൽ തുടരവേയാണ് ഓണാശംസകൾ അറിയിച്ചുള്ള ട്രെയിലർ എത്തിയിരിക്കുന്നത്. സന്ദീപ് സേനനും അനീഷ് എം തോമസുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് ചിത്രസംയോജനം. സൈജു ശ്രീധരനാണ് പുതിയ ട്രെയിലറിന്റെ എഡിറ്റർ.

ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടു ത്തിയായിരുന്നു സിനിമയുടെ ആദ്യ ടീസർ.