വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മെൽബണിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് പങ്കെടുക്കും. തദവസര ത്തിൽ വച്ച് മെൽബണിൽ ഈയിടെ രൂപീകൃതമായ തൂലിക സാഹിത്യ വേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

നവംബർ 5 ന് വൈകുന്നേരം 6 മണിക്ക് ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് പരിപാടി. അന്വേഷണങ്ങൾക്ക് 0421111739, 0433147235 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഒക്ടോബർ 19 മുതൽ വിവിധ സാഹിത്യ സദസ്സുകളിൽ സംബന്ധിക്കുന്ന ചുള്ളിക്കാട് നവംമ്പർ 6 വരെ ഓസ്ട്രേലിയയിൽ ഉണ്ടാകും.

ബുക്ക് ക്ലബ്ബ് പ്രവർത്തനം, ബുക്ക് റിവ്യൂ, ഡോക്ക്യുമെന്ററി-ആർട്ട് സിനിമകളുടെ പ്രദർശനം, ചർച്ച, എഴുത്തുകാരുമായുള്ള സംവാദം എന്നിങ്ങനെയായിരിക്കും തൂലിക സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ എന്ന് ഭാരവാഹികൾ അറിയിച്ചു.