കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും, പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതമായ എം ജി എം ഹയർസെക്കൻഡറി സ്‌കൂൾ അലുമ്‌നൈ കുവൈത്ത് ചാപ്റ്റർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം തൂവൽസ്പർശം നാളെ വൈകിട്ട് അഞ്ചു മണി മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ സ്‌കൂൾ മുൻ പ്രഥമാധ്യാപിക സൂസൻ പണിക്കർ പങ്കെടുക്കും. പ്രശസ്തരായ ഗായകരായ അൻവർ സാദത്ത്, ജോബി ജോൺ, ഷെയ്ഖ ഷിനോജ് എന്നിവർ അവതരിപ്പിക്കുന്ന ഗാനമേളയും, വിനോദ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ജക്ലിങ് പരിപാടിയുണ്ടാകും.