ദൈവം ഉണ്ടാകുന്നതിനുമുമ്പുള്ള തൃശൂർ കേരളവർമ്മ കോളേജിലെ ആൽത്തറ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ മോഹൻലാലും അശോകനും കാണിച്ചുതരും.

'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിൽ ഈ ആൽത്തറ കാണിക്കുന്നത് സംഘപരിവാറിന്റെ വാദമുഖങ്ങളെ പൊളിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ബീഫ് ഫെസ്റ്റിന്റെ പേരിൽ വിവാദം നിൽക്കുന്ന കേരളവർമ്മ കോളേജിൽ വർഷങ്ങൾക്കു മുന്നെ അമ്പലമുണ്ടായിരുന്നെന്നാണ് സംഘപരിവാർ സംഘടനകൾ അവകാശപ്പെട്ടത്. കേരളവർമ്മ കോളേജിന്റെ നിർമ്മാണത്തിനു മുന്നെ തന്നെ സ്ഥലത്ത് അമ്പലമുണ്ടായിരുന്നുവെന്നായിരുന്നു വാദം.

എന്നാൽ തൂവാനതുമ്പികൾ എന്ന മോഹൻലാൽ സിനിമയിയിൽ കേരളവർമ്മ കോളേജിലെ ആൽത്തറ കാണിക്കുന്നുണ്ട്. പക്ഷേ, ആ ചിത്രത്തിൽ കാമ്പസിനകത്തെ ആൽത്തറയിൽ ദൈവ പ്രതിഷ്ഠ ഉണ്ടായിരുന്നില്ലെന്നു ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയ വ്യക്തമാക്കുന്നുണ്ട്.