- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ തീയറ്ററിലെത്താൻ വൈകും; ചിത്രത്തിന്റെ റിലീസിങ് താൽക്കാലികമായി തടഞ്ഞ് കോടതി; ഉത്തരവ് കോതമംഗലത്തെ വ്യവസായി ഷിബു തെക്കുംപുറത്തിന്റെ പരാതിയിൽ
കൊച്ചി: മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്റെ റിലീസിങ് എറണാകുളം ജില്ലാ കോടതി താൽക്കാലികമായി തടഞ്ഞു. 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എൻ അനിൽ കുമാർ തടഞ്ഞത്. സിനിമയുടെ പകർപ്പവകാശ വിൽപനയുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണഅ സിനിമയുടെ റിലീസിങ് നീട്ടിവച്ചത്. കോതമംഗലം സ്വദേശി വ്യവസായി ഷിബു തെക്കുംപുറം നൽകിയ പരാതിയിലാണ് കോടതി നടപടിയെടുത്തിയിരിക്കുന്നത്. സിനിമയുടെ പകർപ്പവകാശം നിർമ്മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നതാണെന്നും എന്നാൽ, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിർമ്മാതാവ് മറ്റൊരു കമ്പനിക്ക് പകർപ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തിൽ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഏറെ പ്രതീക്ഷയോടെയാണ് തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം പ്രതീക്ഷ നിലനിർത്തുന്നതാണ്. കബടിയോട് കമ്പമുള്ള, മദ്യപാനിയായ സ്‌റ്റൈലൻ കോട്ടയത്തുകാരൻ അച്ചായനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്
കൊച്ചി: മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്റെ റിലീസിങ് എറണാകുളം ജില്ലാ കോടതി താൽക്കാലികമായി തടഞ്ഞു. 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എൻ അനിൽ കുമാർ തടഞ്ഞത്. സിനിമയുടെ പകർപ്പവകാശ വിൽപനയുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണഅ സിനിമയുടെ റിലീസിങ് നീട്ടിവച്ചത്. കോതമംഗലം സ്വദേശി വ്യവസായി ഷിബു തെക്കുംപുറം നൽകിയ പരാതിയിലാണ് കോടതി നടപടിയെടുത്തിയിരിക്കുന്നത്.
സിനിമയുടെ പകർപ്പവകാശം നിർമ്മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നതാണെന്നും എന്നാൽ, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിർമ്മാതാവ് മറ്റൊരു കമ്പനിക്ക് പകർപ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തിൽ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.
ഏറെ പ്രതീക്ഷയോടെയാണ് തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം പ്രതീക്ഷ നിലനിർത്തുന്നതാണ്. കബടിയോട് കമ്പമുള്ള, മദ്യപാനിയായ സ്‌റ്റൈലൻ കോട്ടയത്തുകാരൻ അച്ചായനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. റിയൽ ഇമേജ് മീഡിയ ടെക്‌നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുൽ നാസർ, കടവന്ത്രയിലെ എസ്.എൻ ഗ്രൂപ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുന്നത്.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കൂടിയാണ് പരാതിക്കാരനായ ഷിബു തെക്കുംപുറത്ിൽ. ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വിടുകളിലെത്തിച്ചു നൽകിക്കൊണ്ടാണ് കെ എൽ എം ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരനായ ഷിബു തെക്കുംപുറം കോതമംഗലത്ത് ചുവടുറപ്പിച്ചത്. ഹോം ഷൈൻ അപ്ലൈയിൻസസ് എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം ക്ലിക്കായതോടെയാണ് അല്ലറചില്ലറ രാഷ്ട്രീയം കളിച്ച് നടന്നിരുന്ന ഷിബു തവണ വ്യവസ്ഥയിൽ വാഹനങ്ങൾ നൽകുന്ന പുതിയ പദ്ധതിയുമായി രംഗപ്രവേശം ചെയ്തത്. ഇത് ഹൈറേഞ്ച് മേഖലയിൽ നല്ല ചലനമുണ്ടാക്കി കുടുതലും ഓട്ടോറിക്ഷകൾക്കാണ് ലോൺ നൽകുകയും ചെയ്യുന്നു. ഇതിനിടെയാണ് സിനിമാ മേഖലയിലും ഷിബു തെക്കുംപുറത്തിൽ കൈവച്ചത്.
മമ്മൂട്ടിയെ നായകനാക്കി പ്രണയകഥയാമ തോപ്പിൽ ജോപ്പന്. തന്നെ ഉപേക്ഷിച്ചുപോയ പഴയ കാമുകിയെ ഓർത്ത്, കല്യാണം കഴിക്കാതെ മദ്യപിച്ചു നടക്കുന്ന ഒരു സാധാരണ തോപ്രാംകുടിക്കാരനാണ്. അപ്പൻ മരിച്ചപ്പോൾ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അയാളിലാകുന്നു. മദ്യപാനിയാണെങ്കിലും കുടുംബസ്‌നേഹി. അയാളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് തോപ്പിൽ ജോപ്പൻ എന്ന സിനിമ. മദ്യപാനം കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും എങ്ങിനെ ബാധിക്കുന്നുവെന്ന് ചിത്രം ചർച്ച ചെയ്യുന്നുന്നുണ്ടെന്നാണ് സിനിമയുടെ തിരിക്കഥാകൃത്ത് വ്യക്തമാക്കുന്നത്. നർമത്തിലൂന്നി ഒരു നല്ല സന്ദേശം കൊടുക്കുന്നതാണ് സിനിമയെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.