- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിൽ എന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ സജീവം; ചിത്രത്തിന്റെ വിജയത്തെ തകർക്കാനുള്ള കുപ്രചരണങ്ങളാണതിനു പിന്നിൽ; ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ
മമ്മൂട്ടി നായകനായെത്തുന്ന തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിലെത്തുമെന്ന വാർത്ത കുപ്രചരണമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തോപ്പിൽ ജോപ്പൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് അണിയറപ്രവർത്തകർ പ്രതികരണവുമായി എത്തിയത്. ചിത്രത്തെ തകർക്കുകയെന്നതാണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ആൻഡ്രിയ, മംമ്ത മോഹൻദാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിൽ എന്ന തരത്തിലുള്ള പോസ്റ്ററുകൾ ഇന്ന് പുലർച്ച മുതൽ സോഷ്യൽ മീഡിയയിൽ കാണാനിടയായി. ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകർക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിൽ. തോപ്പിൽ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങൾ അഴിച്ചു വി
മമ്മൂട്ടി നായകനായെത്തുന്ന തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിലെത്തുമെന്ന വാർത്ത കുപ്രചരണമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തോപ്പിൽ ജോപ്പൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് അണിയറപ്രവർത്തകർ പ്രതികരണവുമായി എത്തിയത്.
ചിത്രത്തെ തകർക്കുകയെന്നതാണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു.
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ആൻഡ്രിയ, മംമ്ത മോഹൻദാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
തോപ്പിൽ ജോപ്പൻ ഉടൻ മിനി സ്‌ക്രീനിൽ എന്ന തരത്തിലുള്ള പോസ്റ്ററുകൾ ഇന്ന് പുലർച്ച മുതൽ സോഷ്യൽ മീഡിയയിൽ കാണാനിടയായി. ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകർക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിൽ. തോപ്പിൽ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഫേസ്‌ബുക്ക് വാട്ട്‌സപ്പ് തുടങ്ങിയ മാദ്ധ്യമത്തിലിയോടെ ഈ ന്യൂസ് പ്രചരിപ്പിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നിരിക്കും.