- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബയിലെ പൊലീസ് വേഷത്തിന് ശേഷം കബഡി ടീമുമായി മമ്മൂട്ടിയെത്തുന്നു;തോപ്പിൽ ജോപ്പൻ ആദ്യ ടീസർ പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. തോപ്രാംകുടിയിലെ ചിയേഴ്സ് കബഡി ടീമിന്റെ നായകനായ ജോപ്പനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആൻഡ്രിയയും മംമ്ത മോഹൻദാസുമാണ് ചിത്രത്തിലെ നായികമാർ. ആദ്യടീസറിൽ എന്നാൽ ചിത്രത്തിലെ നായകനായ മമ്മൂട്ടി ഇല്ല. മംമ്ത മോഹൻദാസിന്റെ വിവരണം മാത്രമാണ് ടീസറിൽ. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒരുമിക്കുന്ന ചിത്രമാണ് തോപ്പിൽ ജോപ്പൻ. മധുരനാരങ്ങ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രാന്റ്ഡേ ഫിലിം കോർപ്പറേഷനും എസ്.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 7ന് തീയറ്ററുകളിൽ എത്തും. മോഹൻലാൽ ചിത്രമായ പുലിമുരുകനും ഒക്ടോബർ ഏഴിന് തീയറ്ററുകളിൽ എത്തും.
മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. തോപ്രാംകുടിയിലെ ചിയേഴ്സ് കബഡി ടീമിന്റെ നായകനായ ജോപ്പനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആൻഡ്രിയയും മംമ്ത മോഹൻദാസുമാണ് ചിത്രത്തിലെ നായികമാർ. ആദ്യടീസറിൽ എന്നാൽ ചിത്രത്തിലെ നായകനായ മമ്മൂട്ടി ഇല്ല. മംമ്ത മോഹൻദാസിന്റെ വിവരണം മാത്രമാണ് ടീസറിൽ.
തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒരുമിക്കുന്ന ചിത്രമാണ് തോപ്പിൽ ജോപ്പൻ. മധുരനാരങ്ങ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗ്രാന്റ്ഡേ ഫിലിം കോർപ്പറേഷനും എസ്.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 7ന് തീയറ്ററുകളിൽ എത്തും. മോഹൻലാൽ ചിത്രമായ പുലിമുരുകനും ഒക്ടോബർ ഏഴിന് തീയറ്ററുകളിൽ എത്തും.
Next Story