- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോരിച്ചൊരിയുന്ന മഴയത്ത് ഓട വൃത്തിയാക്കാൻ ട്രൗസറും ബനിയനുമിട്ട് ഹൈക്കോടതി ജസ്റ്റിസ് തൂമ്പയുമെടുത്തിറങ്ങി..! വെള്ളക്കെട്ടിൽ മുങ്ങുന്ന കൊച്ചിയിലെ ഒരു അത്യപൂർവ്വ കാഴ്ച്ച
കൊച്ചി: മഴപെയ്തിട്ടും കാനകൾ വൃത്തിയാക്കാത്ത കൊച്ചി നഗരസഭയോടുള്ള നിശബ്ദ പ്രതിഷേധവുമായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കോരിച്ചൊരിയുന്ന മഴ പെയ്തതിനെ തുടർന്ന് വെള്ളം പൊങ്ങിയപ്പോഴാണ് കൊച്ചി എളമക്കര കീർത്തിനഗറലിലുള്ള വെള്ളക്കെട്ട് സ്വയംനീക്കാൻ അദ്ദേഹം തൂമ്പയുമെടുത്ത് ഇറങ്ങിയത്. വ്യാഴാഴ്‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കോരിച്ചൊരിയുന്ന മഴയിലേക്ക് കൈയിൽ ഒരു കൈക്കോട്ടുമായി ജസ്റ്റീസ് തോട്ടത്തിൽ ബീ രാധാകൃഷ്ണൻ ഇറങ്ങി. ട്രൊസറും ബനിയനുമിട്ട് ഒരു സാധാരണ തൊഴിലാഴിയെപ്പോലെ രംഗത്തിറങ്ങിയത്. മഴവെള്ളംപോകുന്ന ഓടയ്ക്കുമുകളിലെ സ്ലാബിൽ പുല്ലും ചെടിയും മൂടിയിരിക്കുന്നു. മഴവെള്ളം ഓർന്നിറങ്ങാൻ മറ്റുവഴിയില്ല, റോഡിൽ വെള്ളക്കെട്ടുണ്ടാകും. എല്ലാവർഷവും നഗരസഭയാണ് ഓടവൃത്തിയാക്കുന്നത്. ഇവിടുത്തെ പുല്ലും ചെടിയും നീക്കുന്നത്. പക്ഷേ ഇത്തവണയതുണ്ടായില്ല. കൈയും കെട്ടി നോക്കി നിൽക്കാൻ ജസ്റ്റീസ് തോട്ടത്തിൽ ബി രാധാകൃഷ്ണനു കഴിഞ്ഞില്ല. ഹൈക്കോടതി ജസ്റ്റിസ് എന്ന വലിയ പദവിയെക്കുറിച്ച് ചിന്തിച്ചതുമില്ല. സമൂഹത
കൊച്ചി: മഴപെയ്തിട്ടും കാനകൾ വൃത്തിയാക്കാത്ത കൊച്ചി നഗരസഭയോടുള്ള നിശബ്ദ പ്രതിഷേധവുമായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കോരിച്ചൊരിയുന്ന മഴ പെയ്തതിനെ തുടർന്ന് വെള്ളം പൊങ്ങിയപ്പോഴാണ് കൊച്ചി എളമക്കര കീർത്തിനഗറലിലുള്ള വെള്ളക്കെട്ട് സ്വയംനീക്കാൻ അദ്ദേഹം തൂമ്പയുമെടുത്ത് ഇറങ്ങിയത്.
വ്യാഴാഴ്‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കോരിച്ചൊരിയുന്ന മഴയിലേക്ക് കൈയിൽ ഒരു കൈക്കോട്ടുമായി ജസ്റ്റീസ് തോട്ടത്തിൽ ബീ രാധാകൃഷ്ണൻ ഇറങ്ങി. ട്രൊസറും ബനിയനുമിട്ട് ഒരു സാധാരണ തൊഴിലാഴിയെപ്പോലെ രംഗത്തിറങ്ങിയത്. മഴവെള്ളംപോകുന്ന ഓടയ്ക്കുമുകളിലെ സ്ലാബിൽ പുല്ലും ചെടിയും മൂടിയിരിക്കുന്നു. മഴവെള്ളം ഓർന്നിറങ്ങാൻ മറ്റുവഴിയില്ല, റോഡിൽ വെള്ളക്കെട്ടുണ്ടാകും. എല്ലാവർഷവും നഗരസഭയാണ് ഓടവൃത്തിയാക്കുന്നത്. ഇവിടുത്തെ പുല്ലും ചെടിയും നീക്കുന്നത്.
പക്ഷേ ഇത്തവണയതുണ്ടായില്ല. കൈയും കെട്ടി നോക്കി നിൽക്കാൻ ജസ്റ്റീസ് തോട്ടത്തിൽ ബി രാധാകൃഷ്ണനു കഴിഞ്ഞില്ല. ഹൈക്കോടതി ജസ്റ്റിസ് എന്ന വലിയ പദവിയെക്കുറിച്ച് ചിന്തിച്ചതുമില്ല. സമൂഹത്തിന് മാതൃകയാകാൻ സ്വയം തുനുഞ്ഞിറങ്ങി.കോരിച്ചൊരിയുന്ന മഴയിൽ ഏതാണ്ട് ഒന്നരമണിക്കൂർ കൊണ്ടാണ് ഓടയും പരിസരവും വൃത്തിയാക്കിയത്. പക്ഷേ അതുവഴികടന്നുപോയവരൊന്നും ജഡ്ജിയെ തിരിച്ചറിഞ്ഞതുമില്ല. സ്‌കൂൾ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും ഇവിടുത്തെ വെള്ളക്കെട്ടിലൂടെ പോകുന്നത്. വെള്ളംകെട്ടിനിന്നാൽ മഴകൂടുന്നതോടെ രോഗങ്ങളും പടരും.
ഇതെല്ലാം തിരിച്ചറിഞ്ഞായിരുന്നു ജസ്റ്റീസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ മാതൃകയായത്. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തൂമ്പയുമെടുത്ത് ഇറങ്ങിയ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാണ്. സാധാരണക്കാരിൽ സാധാരണക്കാരനെ പോലെയുള്ള ചീഫ് ജസ്റ്റിസിന്റെ പെരുമാറ്റം എല്ലാവരിലും കൗതുകമുയർത്തിയിട്ടുണ്ട്.