- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബ്രിസ്‌ബെയ്‌നിൽ കനത്ത മഴ; മിന്നൽ പിണറുകൾ നഗരത്തെ വിറപ്പിച്ചു. ക്യൂൻസ്‌ലാന്റിന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിലും മഴ ശക്തം
ബ്രിസ്‌ബെയൻ: കനത്തമഴയും ഇടിമിന്നലും ബ്രിസ്‌ബെയ്‌നിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തെ 4500 വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. കാലാവസ്ഥ പ്രതികൂലമായതിനേ തുടർന്ന് ബ്രിസ്‌ബെയിൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനസർവ്വീസുകൾ വ
ബ്രിസ്‌ബെയൻ: കനത്തമഴയും ഇടിമിന്നലും ബ്രിസ്‌ബെയ്‌നിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തെ 4500 വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. കാലാവസ്ഥ പ്രതികൂലമായതിനേ തുടർന്ന് ബ്രിസ്‌ബെയിൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനസർവ്വീസുകൾ വൈകി. ചെംസൈഡ്, ഗ്രീൻസ്ലോപ്പ്, ഔച്ചൻഫ്‌ലോർ എന്നിവിടങ്ങളിൽ റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈകിട്ട് 4.15ഓടെ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് കാലാവസ്ഥ മുന്നറിയിപ്പ് റദ്ദു ചെയ്തു. പ്രദേശത്ത് ചെറിയ തോതിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.
ക്യൂൻസ്‌ലാന്റിന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മേഖലയിൽ ഇടിമിന്ന ശക്തമാവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ബ്രിസ്‌ബെയ്‌നിൽ ആകാശം മേഘാവൃതമാണെന്ന് തദ്ദേശവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഹാരിസ്‌വില്ലെ, ലേക് മാഞ്ചസ്റ്റർ, അപ്പർ ബ്രൂക്ക്ഫീൽഡ്, മൗണ്ട് നെബൊ ഹൈവേൽ, ഡേബോറോ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.