- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഫീലിയ അയർലന്റ് തീരം വിട്ടെങ്കിലും ദുരിതം ഒഴിയാതെ ജനങ്ങൾ; പതിനായിരക്കണക്കിന് വീടുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ഇരുട്ടിൽ; ചുഴലിക്കാറ്റ് ജീവനെടുത്ത് മൂന്ന് പേരുടെ; വീടുകളിൽ തുടരാൻ നിർദ്ദേശം നല്കി അധികൃതർ
അയർലന്റ് ജനതയെ ആശങ്കയിലാക്കി വീശിയടിച്ച ഒഫീലിയ അയർലന്റ് തീരം വീട്ടു. എന്നാൽ ചുഴലിക്കാറ്റ് വീശിയടിച്ചതിന്റെ ദുരതം ഇപ്പോഴും ജനസമൂഹത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് വീടുകളിൽ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലാണ്. റോഡുകളിൽ മിക്കതും ഗതാഗതം തടസ്സം ഇപ്പോഴും അനുഭവപ്പെടുകയാണ്. മരങ്ങൾ മറ്റും കടപുഴകി വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിടുണ്ട്. 120 മുതൽ 170 കിമി വേഗതിയിലാണ് രാജ്യത്ത് ഒഫേലിയ വീശിയടിച്ചത്. മൂന്ന് പേരാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായ ദുരിതങ്ങൾക്കിടെ മരണപ്പെട്ടത്. മരങ്ങൾ കടപുഴകീ വീണുണ്ടായ അപകടത്തിൽ അമ്പത് വയസുകാരിയായ സ്ത്രിയും, കാറപകടത്തിൽ യുവാവും, മരം മുറിച്ച് നീക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മറ്റൊരു യുവാവുമാണ് മരിച്ചത്. രാജ്യത്ത് ഒഫീലിയ 700 ദശലക്ഷം യൂറോയുടെ നാശനഷ്ടമെങ്കിലും വരുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. ഇപ്പോഴും രാജ്യത്ത് അന്തരീക്ഷം ഇരുണ്ടതാണ്. ഇനിയും മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്നും ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
അയർലന്റ് ജനതയെ ആശങ്കയിലാക്കി വീശിയടിച്ച ഒഫീലിയ അയർലന്റ് തീരം വീട്ടു. എന്നാൽ ചുഴലിക്കാറ്റ് വീശിയടിച്ചതിന്റെ ദുരതം ഇപ്പോഴും ജനസമൂഹത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് വീടുകളിൽ വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലാണ്.
റോഡുകളിൽ മിക്കതും ഗതാഗതം തടസ്സം ഇപ്പോഴും അനുഭവപ്പെടുകയാണ്. മരങ്ങൾ മറ്റും കടപുഴകി വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിടുണ്ട്. 120 മുതൽ 170 കിമി വേഗതിയിലാണ് രാജ്യത്ത് ഒഫേലിയ വീശിയടിച്ചത്.
മൂന്ന് പേരാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായ ദുരിതങ്ങൾക്കിടെ മരണപ്പെട്ടത്. മരങ്ങൾ കടപുഴകീ വീണുണ്ടായ അപകടത്തിൽ അമ്പത് വയസുകാരിയായ സ്ത്രിയും, കാറപകടത്തിൽ യുവാവും, മരം മുറിച്ച് നീക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മറ്റൊരു യുവാവുമാണ് മരിച്ചത്.
രാജ്യത്ത് ഒഫീലിയ 700 ദശലക്ഷം യൂറോയുടെ നാശനഷ്ടമെങ്കിലും വരുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. ഇപ്പോഴും രാജ്യത്ത് അന്തരീക്ഷം ഇരുണ്ടതാണ്. ഇനിയും മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്നും ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.