- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ ചാർജിനെതിരേ അണിനിരക്കാൻ പതിനായിരങ്ങൾ; ജനജീവിതം ദുസ്സഹാമാക്കിക്കൊണ്ട് റൈറ്റ് ടു വാട്ടർ കാമ്പയിൻ ഡബ്ലിനിൽ ഇന്ന് അരങ്ങേറും
ഡബ്ലിൻ: ഐറീഷ് വാട്ടർ ഏർപ്പെടുത്തിയ വാട്ടർ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിൽ ഇന്നുച്ചകഴിഞ്ഞ് പ്രതിഷേധ പ്രകടനം അരങ്ങേറും. ഒ കോണൽ സ്ട്രീറ്റിൽ അരങ്ങേറുന്ന റൈറ്റ് ടു വാട്ടർ പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് ആൾക്കാർ പങ്കെടുക്കും. നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവി
ഡബ്ലിൻ: ഐറീഷ് വാട്ടർ ഏർപ്പെടുത്തിയ വാട്ടർ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിൽ ഇന്നുച്ചകഴിഞ്ഞ് പ്രതിഷേധ പ്രകടനം അരങ്ങേറും. ഒ കോണൽ സ്ട്രീറ്റിൽ അരങ്ങേറുന്ന റൈറ്റ് ടു വാട്ടർ പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് ആൾക്കാർ പങ്കെടുക്കും. നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രകടനക്കാരെ ബസിലും മറ്റും കൊണ്ടുവന്നിട്ടുമുണ്ട്.
ഒ കോണൽ സ്ട്രീറ്റിൽ വമ്പിച്ച പ്രകടനം നടത്തുന്നതിന് മുമ്പ് ഹ്യൂസ്റ്റൺ സ്റ്റേഷൻ, കോണോലി സ്‌റ്റേഷൻ, മെറിയോൺ സ്‌ക്വയർ എന്നിവിടങ്ങളിൽ മാർച്ചും നടത്തും. പിന്നീട് പ്രതിഷേധക്കാർ റാലിക്കായി ഒ കൊണോൽ സ്ട്രീറ്റിൽ ഒന്നിക്കും. മാർച്ച് സമാധാനപരമായി നടത്താനാണ് ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന് ആൾക്കാർ പങ്കെടുക്കുമെന്നതിനാൽ നഗരം അക്ഷരാർഥത്തിൽ സ്തംഭിക്കുമെന്ന് കരുതപ്പെടുന്നു.
നിലവിൽ ജലക്കരത്തിനെതിരായിട്ടാണ് മാർച്ച് സംഘടിപ്പിക്കുന്നതെങ്കിലും സർക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരേയും നികുതി, പണപ്പിരിവ് നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണിതെന്ന് പ്രകടനത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയായ പീപ്പീൾ ബിഫോർ പ്രോഫിറ്റ് അറിയിച്ചു.