- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവിയിൽ വീടുവാങ്ങൽ ദുഷ്ക്കരം: ആയിരക്കണക്കിന് ആൾക്കാർക്ക് വാടകവീടിനെ ആശ്രയിക്കേണ്ടി വരും
ഡബ്ലിൻ: ഭാവിയിൽ വീടു വാങ്ങുകയെന്നത് ദുഷ്‌ക്കരമായ കാര്യമായിരിക്കുമെന്നും സോഷ്യൽ ഹൗസിങ് അല്ലെങ്കിൽ വാടക വീടിനെ ആശ്രയിക്കേണ്ടി വരുമെന്നും പുതിയ റിപ്പോർട്ട്. വീടു വാങ്ങുകയെന്നത് ഭാവിയിൽ ആയിരക്കണക്കിന് ആൾക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരിക്കുമെന്നാണ് നാഷണൽ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (എൻഇഎസ്‌സി) റിപ്പോർട്ട് വെള
ഡബ്ലിൻ: ഭാവിയിൽ വീടു വാങ്ങുകയെന്നത് ദുഷ്‌ക്കരമായ കാര്യമായിരിക്കുമെന്നും സോഷ്യൽ ഹൗസിങ് അല്ലെങ്കിൽ വാടക വീടിനെ ആശ്രയിക്കേണ്ടി വരുമെന്നും പുതിയ റിപ്പോർട്ട്. വീടു വാങ്ങുകയെന്നത് ഭാവിയിൽ ആയിരക്കണക്കിന് ആൾക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരിക്കുമെന്നാണ് നാഷണൽ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (എൻഇഎസ്‌സി) റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് കൗൺസിൽ പ്രധാനമന്ത്രി എൻഡ കെന്നിക്ക് നൽകി.
സ്വന്തമായി ഒരു ഭവനമെന്നത് ആയിരക്കണക്കിന് ആൾക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്‌നം മാത്രമായിരിക്കുമെന്നും ഇക്കൂട്ടർ സോഷ്യൽ ഹൗസിങ് എന്ന ആശയത്തിലേക്ക് തിരിയുകയോ വാടക വീടിനെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. താഴ്ന്ന വരുമാനക്കാർ, ഒരംഗത്തിന് മാത്രം വരുമാനമുള്ള കുടുംബങ്ങൾ, സിംഗിൾ പേരന്റ് വീടുകൾ, ഒരംഗം മാത്രമുള്ള കുടുംബം എന്നീ തലത്തിൽപ്പെട്ടവർക്കാണ് ഭാവിയിൽ വീടു സ്വന്തമാക്കാൻ ബുദ്ധിമുട്ടുന്നവർ. വാട്ടർ ചാർജ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിൽ തെളിഞ്ഞത് അയർലണ്ടിലെ മൂന്നിലൊന്നു കുടുംബങ്ങളിലും ഒരംഗത്തിന് മാത്രം വരുമാനമുള്ളതായാണ്.
സോഷ്യൽ ഹൗസിങ് പോളിസി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി എൻഇഎസ്‌സിയിൽ നിന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. സർക്കാർ നടപ്പാക്കാൻ പോകുന്ന ഹൗസിങ് പോളിസി ഹോം ഓണർഷിപ്പ്, ദീർഘകാല വാടക സമ്പ്രദായം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് വരുമാനം കുറവുള്ളവർക്ക് വീടു സ്വന്തമാക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടാൻ പോകുന്നത്.