- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
തൗബക്കായ് മാപ്പിളപ്പാട്ട് ഓഡിയോ ആൽബം പ്രകാശനം ചെയ്തു
ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിർമ്മിച്ച തൗബക്കായി എന്ന മാപ്പിളപ്പാട്ട് ഓഡിയോ ആൽബം ഗ്രാൻഡ് മാർട്ട് ഗ്രൂപ്പ് റീജ്യണൽ ഡയറക്ടർ അമീർ ചക്കാരത്തിന് ആദ്യ സി.ഡി നൽകി ഇൻഫോ സാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹീം പ്രകാശനം ചെയ്തു. ഒ.എം. കരുവാരകുണ്ട്, റാസിക് കാഞ്ഞിപ്പള്ളി, ആഷിർ വടകര, ഫിറോസ് ജെ.പി മട്ടന്നൂർ, അഫ്‌സൽ ഓമാനീയുർ, നിസാർ അൽത്താ
ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിർമ്മിച്ച തൗബക്കായി എന്ന മാപ്പിളപ്പാട്ട് ഓഡിയോ ആൽബം ഗ്രാൻഡ് മാർട്ട് ഗ്രൂപ്പ് റീജ്യണൽ ഡയറക്ടർ അമീർ ചക്കാരത്തിന് ആദ്യ സി.ഡി നൽകി ഇൻഫോ സാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹീം പ്രകാശനം ചെയ്തു. ഒ.എം. കരുവാരകുണ്ട്, റാസിക് കാഞ്ഞിപ്പള്ളി, ആഷിർ വടകര, ഫിറോസ് ജെ.പി മട്ടന്നൂർ, അഫ്‌സൽ ഓമാനീയുർ, നിസാർ അൽത്താനി എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതുകൊച്ചിൻ ഷമീറാണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ഷെരീഫ്, താജുദ്ദീൻ വടകര, സിന്ധു പ്രേം കുമാർ, ഷുഐബ് വടകര, മുഹമ്മദലി വടകര എന്നിവരാണ് ഗാനങ്ങളാലപിച്ചത്.
സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.കെ.എം മുസ്തഫ സാഹിബ്, അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, ട്രാൻസ് ഓറിയന്റ് മാനേജർ കെ.പി നൂറുദ്ധീൻ, പാർട്‌സ് മാർട് മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, മുഹമ്മദലി വടകര, അബ്ദുൽ ഫതാഹ് നിലമ്പൂർ എന്നിവർ സംബന്ധിച്ചു. മീഡിയ പ്‌ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മീഡിയ പഌസാണ് ആൽബം ഖത്തറിലെത്തിക്കുന്നത്.