- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കും രക്ഷിതാക്കൾക്കുമില്ലാത്ത പരാതി നിനക്കെന്തിനാണ്? പുറത്തിറങ്ങിയാൽ കാണിച്ചുതരാം; ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട സംഭവം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിന് ഭീഷണിക്കോളുകളും അസഭ്യവർഷവും
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയിൽ ആലിലക്കണ്ണനായി ടാബ്ലോയിൽ പിഞ്ചു കുഞ്ഞിനെ കെട്ടിയിട്ടത് അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിന് ഭീഷണി. കാസർഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരനാണ് ഭീഷണിക്കോളുകൾ വരുന്നത്. ഇന്നലെ രാത്രി എട്ടിന് ശേഷമാണ് +3146041 എന്ന നമ്പറിൽ നിന്നും ഫോൺ കോൾ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. അതിന് ശേഷം നിരവധി കോളുകൾ വന്നു. പലരും പച്ചയ്ക്ക് അസഭ്യം പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമില്ലാത്ത വിഷയം നിനക്കെന്തിനാണെന്നും പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും അവരിൽ ചിലർ പറഞ്ഞതായും ശ്രീകാന്ത് പറഞ്ഞു. കേസു കൊടുത്തിട്ടൊന്നും വലിയ കാര്യമില്ലെന്നറിയാം. നാട്ടിലുള്ളവർ തന്നെയാകാം ഇത്തരത്തിൽ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഭീഷണി കാര്യം ചൂണ്ടിക്കാട്ടി ശ്രീകാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ ടാബ്ലോ ടെന്റിൽ കെട്ടിയിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീകാന്
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയിൽ ആലിലക്കണ്ണനായി ടാബ്ലോയിൽ പിഞ്ചു കുഞ്ഞിനെ കെട്ടിയിട്ടത് അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിന് ഭീഷണി. കാസർഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരനാണ് ഭീഷണിക്കോളുകൾ വരുന്നത്.
ഇന്നലെ രാത്രി എട്ടിന് ശേഷമാണ് +3146041 എന്ന നമ്പറിൽ നിന്നും ഫോൺ കോൾ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. അതിന് ശേഷം നിരവധി കോളുകൾ വന്നു. പലരും പച്ചയ്ക്ക് അസഭ്യം പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമില്ലാത്ത വിഷയം നിനക്കെന്തിനാണെന്നും പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും അവരിൽ ചിലർ പറഞ്ഞതായും ശ്രീകാന്ത് പറഞ്ഞു. കേസു കൊടുത്തിട്ടൊന്നും വലിയ കാര്യമില്ലെന്നറിയാം. നാട്ടിലുള്ളവർ തന്നെയാകാം ഇത്തരത്തിൽ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഭീഷണി കാര്യം ചൂണ്ടിക്കാട്ടി ശ്രീകാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ ടാബ്ലോ ടെന്റിൽ കെട്ടിയിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീകാന്ത് കുട്ടിയുടെ ചിത്രം പകർത്തുകയും സംഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയുമായിരുന്നു. വെയിൽ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിലൊരു ക്രൂരത സംബന്ധിച്ച് അറിയിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ചപ്പോൾ മോശമായ അനുഭവമായിരുന്നു. കുട്ടിക്കോ, രക്ഷിതാക്കൾക്കോ പരാതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ രണ്ടു മൂന്നു ഫോണുകൾ കൈമാറി ഒടുവിലെടുത്തയാൾ പറഞ്ഞത് അത് തങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നുമായിരുന്നു. ഫോൺ കട്ടു ചെയ്ത് അൽപ സമയത്തിനുള്ളിൽ മറ്റൊരാൾ വിളിച്ച് പരാതി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂർ എസ്‌ഐ അടക്കമുള്ളവർ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടാൻ തയ്യാറായിട്ടില്ല. സ്വമേധയാ കേസെടുത്തേക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.