- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത ജോലി ഭാരം; ട്രെയിൻ ഡ്രൈവർമാർ വീണ്ടും പണിമുടക്കിന്
ഡബ്ലിൻ: അമിത ജോലിഭാരത്തെ തുടർന്ന് ഐറീഷ് റെയിലിലെ ഡ്രൈവർമാർ പണിമുടക്കിന് ഒരുങ്ങുന്നതായി യൂണിയനുകൾ വ്യക്തമാക്കി. വേതന വർധന കൂടാതെ തന്നെ കൂടുതൽ ജോലി നൽകിയതിനെ തുടർന്നാണ് ഡ്രൈവർമാർ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ജോലിഭാരം സംബന്ധിച്ച് ഐറീഷ് റെയിൽ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് നടത
ഡബ്ലിൻ: അമിത ജോലിഭാരത്തെ തുടർന്ന് ഐറീഷ് റെയിലിലെ ഡ്രൈവർമാർ പണിമുടക്കിന് ഒരുങ്ങുന്നതായി യൂണിയനുകൾ വ്യക്തമാക്കി. വേതന വർധന കൂടാതെ തന്നെ കൂടുതൽ ജോലി നൽകിയതിനെ തുടർന്നാണ് ഡ്രൈവർമാർ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ജോലിഭാരം സംബന്ധിച്ച് ഐറീഷ് റെയിൽ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് നടത്തുന്നതിന് യൂണിയൻ അംഗങ്ങൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പിന് തങ്ങൾ നിർബന്ധിതരായേക്കുമെന്ന് എസ്‌ഐപിടിയുവും നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) നേതാക്കളും വ്യക്തമാക്കി.
രാജ്യത്തുള്ള ട്രെയിൻ ഡ്രൈവർമാരെല്ലാം തന്നെ പണിമുടക്കിൽ ഏർപ്പെട്ടാൽ ഇന്റർസിറ്റി, കമ്യൂട്ടർ, ഡാർട്ട് ട്രെയിനുകളുടെ സർവീസിനെ മൊത്തം ഇതു ബാധിക്കും. നിലവിലുള്ള ജോലികൾക്കു പുറമേ സുരക്ഷാ സംബന്ധിച്ച ചില ഉത്തരവാദിത്വങ്ങൾ കൂടി ഡ്രൈവർമാർക്കു നൽകിയിരിക്കുകയാണിപ്പോൾ. അതേസമയം കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിയെങ്കിലും അതനുസരിച്ച് ശമ്പള വർധന നടത്താൻ കമ്പനി തയാറാകാത്തതാണ് ഡ്രൈവർമാരെ ചൊടിപ്പിച്ചിരിക്കുന്നത്.
അതേസമയം ഡ്രൈവർമാരുടെ പണിമുടക്ക് അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് ഐറീഷ് റെയിൽ അധികൃതർ വെളിപ്പെടുത്തി.