- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ്-സിപിഎം സംഘർഷത്തിൽ കൊല്ലപ്പെടുന്നത് തീയന്മാരും ഈഴവരും ഇപ്പോൾ മുസ്‌ളീങ്ങളും; ഒരു നായർ പോലും കൊല്ലപ്പെടാത്തത് എന്തേ? ഫേസ്ബുക്കിൽ പോസ്റ്റിട്ട ദുബായിൽ താമസിക്കുന്ന യുവാവിന്റെ ഫ്‌ളാറ്റിൽ എത്തി തട്ടിക്കളയുമെന്ന് ഭീഷണി; മലയാളി യുവാവിന്റെ പരാതിയിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷത്തിൽ കൊല്ലപ്പെടുന്നത് തീയന്മാരും ഈഴവരും ഇപ്പോൾ മുസ്‌ളീങ്ങളുമാണെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിന് വധഭീഷണി. ദുബായിൽ താമസിക്കുന്ന യുവാവിനെ ഫ്‌ളാറ്റിൽ എത്തി കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് എത്തിയത്. ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്ന അടൂർ സ്വദേശിയയായ റമീസ് മുഹമ്മദിനെതിരെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് വിവരങ്ങൾ കാട്ടി ദുബായ് പൊലീസിൽ പരാതി നൽകി. ഭീഷണിപ്പെടുത്തി വിളിച്ച ഫോണിന്റെ നമ്പരും മറ്റു വിവരങ്ങളും കൈമാറിയതോടെ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കണ്ണൂരിൽ ഓരോ രാഷ്ട്രീയ കൊലപാതകം ഉണ്ടാകുന്ന വേളയിലും ചർച്ചചെയ്യപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ പോസ്റ്റ്. ഈഴവ-തീയ സമുദായാംഗങ്ങൾ മാത്രമാണ് ഏതുപക്ഷത്തായാലും മരിച്ചുവീഴുന്നതെന്നും ഇപ്പോൾ മുസ്‌ളീങ്ങളും വധിക്കപ്പെടുന്നുവെന്നും എന്തേ ഒരു നായർപോലും കൊല്ലപ്പെടാത്തതെന്നും ചോദിച്ചാണ് റമീസ് മുഹമ്മദ് പോസ്റ്റിട്ടത്. മുസ്ലിം,തീയ്യാ സമുദായങ്ങളുടെ ധൈര്യവും, ഭയം ഇല്ല
തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷത്തിൽ കൊല്ലപ്പെടുന്നത് തീയന്മാരും ഈഴവരും ഇപ്പോൾ മുസ്‌ളീങ്ങളുമാണെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിന് വധഭീഷണി. ദുബായിൽ താമസിക്കുന്ന യുവാവിനെ ഫ്‌ളാറ്റിൽ എത്തി കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് എത്തിയത്.
ഇപ്പോൾ ദുബായിൽ ജോലിചെയ്യുന്ന അടൂർ സ്വദേശിയയായ റമീസ് മുഹമ്മദിനെതിരെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് വിവരങ്ങൾ കാട്ടി ദുബായ് പൊലീസിൽ പരാതി നൽകി. ഭീഷണിപ്പെടുത്തി വിളിച്ച ഫോണിന്റെ നമ്പരും മറ്റു വിവരങ്ങളും കൈമാറിയതോടെ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കണ്ണൂരിൽ ഓരോ രാഷ്ട്രീയ കൊലപാതകം ഉണ്ടാകുന്ന വേളയിലും ചർച്ചചെയ്യപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ പോസ്റ്റ്.
ഈഴവ-തീയ സമുദായാംഗങ്ങൾ മാത്രമാണ് ഏതുപക്ഷത്തായാലും മരിച്ചുവീഴുന്നതെന്നും ഇപ്പോൾ മുസ്‌ളീങ്ങളും വധിക്കപ്പെടുന്നുവെന്നും എന്തേ ഒരു നായർപോലും കൊല്ലപ്പെടാത്തതെന്നും ചോദിച്ചാണ് റമീസ് മുഹമ്മദ് പോസ്റ്റിട്ടത്. മുസ്ലിം,തീയ്യാ സമുദായങ്ങളുടെ ധൈര്യവും, ഭയം ഇല്ലായമയും മൂലം നിങ്ങൾ പോലും അറിയാതെ വളരെ വിദഗ്ധമായി കൊലക്കത്തിക്ക് പാകമാക്കി കൊണ്ടിരിക്കുന്നു. കണ്ടവന് വേണ്ടി സ്വന്തം ജീവനും, കുടുംബവും നഷ്ടപെടുത്താണോ.. എന്ന് ചോദിച്ചായിരുന്നു റമീസിന്റെ പോസ്റ്റ്.
ഇതോടെ വിഷയം ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭീഷണിവിളി എത്തിയത്. ദുബായിൽ ജോലി ചെയ്യുന്ന ആർഎസ്എസ് പ്രവർത്തകനാണ് വധഭീഷണി മുഴക്കിയതെന്നാണ് വിവരം. ഇന്ന് ഫ്‌ളാറ്റിൽ കയറി കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ വിളിച്ച ആളുടെ വിവരങ്ങൾ സഹിതം ദുബായ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് റമീസ്. ഇന്നലെ രണ്ടുതവണ വിളിക്കുകയും തുടക്കം മുതൽ ഒടുക്കംവരെ നിർത്താതെ തെറി വിളിക്കുകയും എന്നെയും എന്റെ കുടുംബത്തെയും ദുബായിലെ ഫ്‌ളാറ്റിൽ വന്ന് തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റമീസ് ഇന്ന് നൽകിയ കുറിപ്പിൽ പറയുന്നു.
സംഭവം വിവരിച്ച് റമീസ് ഇന്ന് നൽകിയ പോസ്റ്റ് ചുവടെ:
കൊലയും,ബലാൽ സംഗവും നിങ്ങൾക്ക് എല്ലാ രാജ്യത്തും ചെയ്യാമെന്നുളത് വ്യാമോഹമാണ്...
പ്രിയ സുഹൃത്തുക്കളെ,
രണ്ടു ദിവസം മുൻപ് ഞാൻ ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടിട്ട് . എന്നെ ഇന്നലെ രണ്ടു തവണ ദുബായ് നമ്പറിൽ നിന്നും ഫോൺ വിളിക്കുകയും തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ തെറി വിളിക്കുകയും എന്നെയും കുടുംബത്തെയും ദുബായിലെ ഫ്‌ളാറ്റിൽ വന്നു തീർത്തു കളയും എന്ന ഭീഷണിയും മുഴക്കി. ഇതിനെ തുടർന്ന് ഞാൻ ദുബായ് പൊലീസിൽ പരാതി കൊടുക്കുന്നതിന്റെ ഭാഗമായി അയാൾ വിളിച്ച നമ്പറും കാൾ ഡീറ്റൈൽസും എല്ലാം എടുത്തു കേസ് ഫയൽ ചെയ്യുവാൻ ഉള്ള പോക്കാണ് ഇപ്പോൾ .
'ഹേ സംഘ പരിവാർ' സഹോദര നിങ്ങൾ മദ്യത്തിന്റെ പുറത്താകാം എനിക്കും, കുടുംബത്തിനും എതിരെ വധ ഭീഷണി മുഴക്കിയത് ഒറ്റ പരാതിയിൽ തീരുന്നതാണ് നിന്റെ ജീവിതം ജീവിതകാലം മുഴുവൻ അഴിക്കുള്ളിൽ ആകുവാൻ ഇത് ധാരാളം. താൻ എനിക്കെതിരെ വധ ഭീഷണി മുഴക്കിയത് 'ഗുജറാത്തിലോ,രാജസ്ഥാനിലോ' നിന്നായിരുന്നേൽ അതിനു ഒരു അന്തസ്സ് ഉണ്ടായിരുന്നെടാ.. വീട്ടിലെ പട്ടിണി മാറ്റുവാൻ നീ ഇവിടെ വന്നു കിടന്നിട്ടു ഭീഷണികൾ മുഴക്കിയാൽ നീ ബുദ്ധി ശൂന്യനും തിന്നുന്ന ചോറിനോട് നന്ദി ഇല്ലാത്തവനും അല്ലാതെ എന്ത്.
ലക്ഷക്കണക്കിന്ന് ഹൈന്ദവ സഹോദരങ്ങൾ പട്ടിണി മാറ്റുവാൻ തങ്ങളുടെ കുടുംബം നോക്കുവാൻ ഈ മണലാരണ്യത്തിൽ പണി എടുക്കുന്നു നിന്നെ പോലെയുള്ളവർ കാരണം അവരുടെ തല താഴ്‌ത്താൻ നീ ഇട വരുത്തുന്നു. ഞാൻ ഇക്കാര്യം സംസാരിച്ച എല്ലാ ഹൈന്ദവ സുഹൃത്തുക്കളും നിനക്കെതിരെ കേസ് കൊടുക്കുവാൻ ആണ് ആവശ്യാ പെടുന്നത് കാരണം നിന്നെ പോലുള്ള നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ അവർക്കും നാണക്കേടും നാളെ ഒരു ഭീഷണിയും ആകുമെന്ന് അവർ ഭയക്കുന്നു.
എടാ ഉണ്ണുന്ന ചോറിനു നന്ദി ഇല്ലാത്തവനെ നീ അയക്കുന്ന പണം പ്രതീക്ഷിച്ചു നിന്നെ തേടി ഇരിക്കുന്ന അമ്മയും, ഭാര്യയും കുഞ്ഞുങ്ങളും കാണും നിനക്ക്. ഞാൻ ഇനിയും മടിക്കുന്നു പരാതി കൊടുക്കുവാൻ എന്റെ കുഞ്ഞുങ്ങളുമായി ദുബായ് പൊലീസിൽ പോകുന്ന ഈ വേളയിലും എന്റെ മനസ്സു മടിക്കുന്നു സുഹൃത്തുക്കളെ....ഇവനും ഇവന്റെ കൂട്ടാളികളും രാജസ്ഥാനിലും,ഗുജറാത്തിലും പാവങ്ങളെ കത്തിച്ചു കൊല്ലുമ്പോൾ എനിക്ക് ഇവനോട് ക്ഷമിക്കുവാനും ആകുന്നില്ല....
സുഹൃത്തുക്കളെ.. ഇനി കുറച്ചു സമയം മാത്രം ബാക്കി ....ഞാൻ ഈ സങ്ക പരിവാർ ഭീകരനെ നോക്കണോ അവന്റെ അമ്മയെയും കുടുംബത്തെയും നോക്കണോ ഇവർ ചുട്ടു കൊന്ന നിരപരാധികളുടെ നിലവിളി കേൾക്കണോ ...അതോ .....
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെപറ്റി റമീസ് എഴുതിയ പോസ്റ്റ്:
കണ്ണൂരിൽ വീണ്ടും അക്രമം,
സ്ഥിരം കേട്ട് നമ്മൾ തഴമ്പിച്ച വാചകം എന്നാൽ ദുഃഖകരം എന്ന് പറയട്ടെ കൊല്ലപ്പെടുന്നവരിൽ മുഴുവൻ തീയ്യ, ഈഴവ വിഭാഗക്കാരായ കൂലി പണിക്കാർ മാത്രമാണ് എന്നുള്ളതാണ് അതിലെ സത്യം. രാഷ്ട്രീയ അക്രമങ്ങളും,കൊലപാതകങ്ങളും ഈഴവ,തീയ സമുദായങ്ങളുടെ ശവപ്പറമ്പായി മാറി ജീവൻ മാത്രമല്ല ഈഴവ കുടുംബങ്ങളും അനാഥമാകുന്നു?
സിപിഎം എന്ന പാർട്ടിയെ ശത്രുക്കൾ ആക്രമിച്ചാൽ സിപിഎമ്മിലെ ഈഴവ, തീയ്യ അംഗ ബാഹുല്യം കണക്കിലെടുത്താൽ അക്രമം അവിടെ നേരിടുന്നതും തീയ്യ, ഈഴവ സമുദായങ്ങൾ ആണ്.
ഇപ്പോളത്തെ പുതിയ ട്രെൻഡ് എന്താണ് എന്ന് വച്ചാൽ മുസ്ലിം യുവാക്കളെയും കൊലക്കത്തിക്ക് ഇരയാകാൻ വളരെ എളുപ്പത്തിൽ കിട്ടുന്നു കേരളത്തിലെ രാഷ്ട്രീയ, വർഗീയ ഏറ്റുമുട്ടലുകളിൽ ജീവഹാനിയും നാശവും മുസ്ലിം, ഈഴവ വിഭാഗങ്ങൾക്ക് മാത്രം.
എന്നാൽ കൗതുകകരവും, ഏറ്റവും ഞെട്ടിപ്പിക്കുന്നതുമായ കണക്കുകൾ ഇതല്ല എന്നുള്ളതാണ്. കേരളത്തിലെ നായർ സമുദായ അംഗബലം 37 ലക്ഷം മൊത്തത്തിൽ. ഏകദേശം 90% അംഗങ്ങളും ബിജെപി-ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുന്നു. എന്നിരുന്നാൽ തന്നെയും ബിജെപി-ആർഎസ്എസ് രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപെടുന്നവരിൽ ഒരൊറ്റ നായർ സമുദായ അംഗങ്ങൾ ഇല്ല എന്ന് സംശയ ലേശമന്യേ പറയാം. അവിടെ മുഴുവൻ കൊല്ലപ്പെടുന്നത് ഈഴവർ ആണ് എന്നുള്ളതാണ് പരമ സത്യം.
എൻ ബി: മുസ്ലിം,തീയ്യ സമുദായങ്ങളുടെ ധൈര്യവും, ഭയം ഇല്ലായ്മയും നിങ്ങൾ പോലും അറിയാതെ വളരെ വിദഗ്ധമായി കൊലക്കത്തിക്ക് പാകമാക്കി കൊണ്ടിരിക്കുന്നു. കണ്ടവന് വേണ്ടി സ്വന്തം ജീവനും,കുടുംബവും നഷ്ടപെടുത്താണോ...??