- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ആർ റഹ്മാന് വീണ്ടും ഓസ്‌കാർ നാമനിർദ്ദേശം; പുരസ്കാരപ്പട്ടികയിൽ കൊച്ചടയാനുൾപ്പെടെ മൂന്ന് സിനിമകൾ
സംഗീത സംവിധായകൻ എ ആർ റഹ്മാന് വീണ്ടും ഓസ്‌കാർ നാമനിർദ്ദേശം. രജനികാന്ത് ചിത്രം കൊച്ചടയാൻ, ദ ഹണ്ട്രഡ് ഫൂട്ട് ജേണി, മില്യൺ ഡോളർ ആം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് റഹ്മാന്റെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. 114 പേരുകൾ പ്രാഥമിക നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് പുരസ്കാരത്തിനുള്
സംഗീത സംവിധായകൻ എ ആർ റഹ്മാന് വീണ്ടും ഓസ്‌കാർ നാമനിർദ്ദേശം. രജനികാന്ത് ചിത്രം കൊച്ചടയാൻ, ദ ഹണ്ട്രഡ് ഫൂട്ട് ജേണി, മില്യൺ ഡോളർ ആം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് റഹ്മാന്റെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
114 പേരുകൾ പ്രാഥമിക നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് പുരസ്‌കാരത്തിനുള്ള അന്തിമ നോമിനേഷനുകൾ 2015 ജനുവരി 15ന് പ്രഖ്യാപിക്കും. ഫെബ്രുവരി 22ന് ലോസ് ആഞ്ചലസിലെ കൊഡാക് തിയേറ്ററിൽ വച്ച് അവാർഡ്ദാന ചടങ്ങ് നടക്കും.
ഡാനി ബോയ്ൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയറിലെ സംഗീത സംവിധാനത്തിന് 2009ൽ റഹ്മാന് ഇരട്ട ഓസ്‌കാർ ലഭിച്ചിരുന്നു. മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡും, ഗോൾഡൻ ഗ്ലോബും നേടിയ ഇന്ത്യയിലെ ഒരു സംഗീത സംവിധായകനാണ് എ.ആർ. റഹ്മാൻ.
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എ.ആർ. റഹ്മാന് നൽകി. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്‌കാർ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്‌കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു.