- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
കോതമംഗലം: മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഇടപ്പിള്ളി എളമക്കര കീർത്തി നഗറിൽ കൂടിയാറ്റിൽ വീട്ടിൽ ടിനോ ജോർജ് (34), ഇടപ്പിള്ളി എളമക്കര എട്ടുകാട്ട് അമ്പലത്തിന് സമീപം വള്ളോൻപറമ്പിൽ വീട്ടിൽ വർഗീസ് സ്ടിജോ (33), അങ്കമാലി നസ്രത്ത് നഗറിൽ കുഴിപ്പിള്ളി വീട്ടിൽ ജോമോൻ ജോയി (34) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് കോതമംഗലം മുൻസിപ്പൽ കൗൺസിലറായ തോമസ്സിന്റെ മലയൻകീഴിലുള്ള വസതിയിൽ സഹോദര പുത്രനായ ടിനോയും മറ്റൊരു പ്രതിയായ സ്റ്റിജോയും അതിക്രമിച്ച് കയറുകയും ടിനോ കത്തി ഉപയോഗിച്ച് തോമസ്സിനെ കുത്തുകയുമായിരുന്നു.
തടയാൻ ശ്രമിച്ച തോമസ്സിന്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. വസ്തു സംബന്ധമായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. കഴുത്തിന് കുത്തേറ്റ തോമസ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ മാരായ ഷാജി കുര്യാക്കോസ്, മാഹിൻ സലിം സി.പി.ഒ മാരായ രഞ്ജിത്ത് നായർ, പി.എ.ഷിയാസ്, ജിതേഷ്, കൃഷ്ണകുമാർ, ടൈറ്റസ് എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.