- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ തന്ത്രപൂർവം കാറിൽ വിളിച്ചുകയറ്റിയത് രണ്ടര വർഷം മുമ്പ് പരിചയപ്പെട്ട സ്ത്രീ; ലോഡ്ജിൽ വച്ച് കൂട്ടബലാൽസംഗം ചെയ്യുന്നതിനും ഒത്താശ ചെയ്തു; കണ്ണൂരിൽ പെൺകുട്ടിയെ ചതിയിൽ വീഴ്ത്തിയ വനിതയ്ക്കായി തിരച്ചിൽ തുടരുന്നു; കേസിൽ മൂന്നുപേർ പിടിയിൽ
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചുവരുന്ന പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ശ്രീകണ്ഠാപുരം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ വലയിൽ. രണ്ടര വർഷം മുമ്പ് പരിചയപ്പെട്ട അഞ്ജന എന്ന സ്ത്രീയാണ് പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയതെന്നാണ് വിവരം. ബലാത്സംഗ കേസിൽ മാട്ടൂൽ സ്വദേശി കെ.വി. സന്ദീപാണ് കസ്റ്റഡിയിലായത്. കേസിലെ പ്രതിയായ സ്ത്രീയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 13 ന് പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധു പറശ്ശിനിക്കടവിലെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും അവിടെ കാറിലുണ്ടായിരുന്ന സ്ത്രീ വാഹനത്തിലേക്ക് വിളിച്ചു കയറ്റിയത്രേ. പത്താം തരം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഈ സ്ത്രീ കാറിൽ വെച്ച് തന്നെ യൂനിഫോറം മാറ്റിപ്പിക്കുകയും പകരം മറ്റൊരു വസ്ത്രം നൽകുകയും ചെയ്തു. കസ്റ്റഡിയിലുള്ള സന്ദീപും കാറിലുണ്ടായിരുന്നു. പിന്നീട് പറശ്ശിനിക്കടവിലെ ഒരു ലോഡ്ജിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഈ സംഭവം പെൺകുട്ടി ആരോടും പറഞ്ഞില്ല. എന്നാൽ ലോഡ്ജിൽ വെച്ച്
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചുവരുന്ന പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ശ്രീകണ്ഠാപുരം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ വലയിൽ. രണ്ടര വർഷം മുമ്പ് പരിചയപ്പെട്ട അഞ്ജന എന്ന സ്ത്രീയാണ് പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയതെന്നാണ് വിവരം. ബലാത്സംഗ കേസിൽ മാട്ടൂൽ സ്വദേശി കെ.വി. സന്ദീപാണ് കസ്റ്റഡിയിലായത്. കേസിലെ പ്രതിയായ സ്ത്രീയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നവംബർ 13 ന് പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധു പറശ്ശിനിക്കടവിലെ വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും അവിടെ കാറിലുണ്ടായിരുന്ന സ്ത്രീ വാഹനത്തിലേക്ക് വിളിച്ചു കയറ്റിയത്രേ. പത്താം തരം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഈ സ്ത്രീ കാറിൽ വെച്ച് തന്നെ യൂനിഫോറം മാറ്റിപ്പിക്കുകയും പകരം മറ്റൊരു വസ്ത്രം നൽകുകയും ചെയ്തു. കസ്റ്റഡിയിലുള്ള സന്ദീപും കാറിലുണ്ടായിരുന്നു. പിന്നീട് പറശ്ശിനിക്കടവിലെ ഒരു ലോഡ്ജിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഈ സംഭവം പെൺകുട്ടി ആരോടും പറഞ്ഞില്ല. എന്നാൽ ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ടെന്നും അത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും സ്ത്രീ ഭീഷണിപ്പെടുത്തി.
19 ന് വീണ്ടും പറശ്ശിനിക്കടവിലെ അതേ ലോഡ്ജിൽ വെച്ച് സന്ദീപും ഷംസുദ്ദീൻ എന്നൊരാളും മറ്റൊരാളും മാറി മാറി ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. രക്തത്തിൽ കുളിച്ച പെൺകുട്ടിയെ കുളിപ്പിച്ച ശേഷം കണ്ണൂരിലെത്തിക്കുകയായിരുന്നു. അവശനിലയിലായ പെൺകുട്ടി അമ്മയോട് വിവരങ്ങളെല്ലാം പറഞ്ഞ് അമ്മ കേരളത്തിന് പുറത്തുള്ള മകനെ വിളിച്ച് വരുത്തി പെൺകുട്ടിക്കൊപ്പം കണ്ണൂർ വനിതാ സെൽ. സിഐ. മുമ്പാകെ പരാതി നൽകുകയായിരുന്നു. പരാതി തളിപ്പപ്പറമ്പ് പൊലീസിന് കൈമാറിയതോടെയാണ് എസ്‌ഐ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം സന്ദീപിനെ പിടികൂടിയത്. ശാസ്ത്രീയ നീക്കത്തിലൂടെയാണ് പൊലീസ് സന്ദീപിനെ പിൻതുടർന്ന് പിടികൂടിയത്. സന്ദീപിന്റെ ഭാര്യയുടെ ഫോൺ നമ്പർ മനസ്സിലാക്കിയാണ് ഇയാളെ കോൾ മൊട്ടയില ലോഡ്ജിൽ വെച്ച് പിടികൂടിയത്.