- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപക്ഷത്തിൽ ചേർന്നാൽ സിപിഎമ്മിന്റെ അടി ഉറപ്പ്; കോതമംഗലം പാലമറ്റം കുവപ്പാറയിലുണ്ടായ സംഘർഷത്തിൽ ഒരുകുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്; സിപിഎം വിട്ടതിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി മറ്റു രണ്ടുകുടുംബങ്ങൾ; ജനപക്ഷത്തിൽ ചേർന്ന പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണം
കോതമംഗലം: സിപിഎം വിട്ടതിന്റെ പേരിൽ, പാലമറ്റം കൂവപ്പാറയിൽ മൂന്നുകുടുംബങ്ങൾക്ക് നേരേ ആക്രമണം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്കേറ്റു. അക്രമികളെ ഭയന്ന് തങ്ങൾക്ക് പുറത്തിറങ്ങാനാവുന്നില്ലന്ന വെളിപ്പെടുത്തലുമായി മറ്റ് രണ്ട് കുടുംബങ്ങളും രംഗത്തെത്തി. പരിക്കറ്റത് തന്റെ പാർട്ടിയംഗങ്ങൾക്കെന്നും സിപിഎം ആസൂത്രിത ആക്രമണം അഴിച്ചുവിടുകയായിരു ന്നുവെന്നും ജനപക്ഷം നേതാവ് ആരോപിച്ചു. പാലമറ്റം കൂവപ്പാറ മാറാട്ടികുടി ജോണി, ഭാര്യ കുഞ്ഞമ്മ, മകൻ ജെറിൻ ജോണി, ജെറിന്റെ സഹോരൻ ജന്റിൽ ജോണി, ജന്റിലിന്റെ മകൻ അഭിനവ് എന്നിവർക്കാണ് പരിക്കേറ്റത്. ജന്റിൽ ഒഴികെയുള്ളവർ കോതമംഗലം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ് ചോര വാർന്ന നിലയിലായ ജന്റിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായാണ് വീട്ടുകാർ നൽകുന്ന വിവരം. ഇന്നലെ രാത്രിയിൽ ഒരു കൂട്ടം ആളുകൾ മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നും അക്രമികളിൽ സിപിഎം പ്രവർത്തകർ ഉണ്ടായിരുന്നെന്നും പരിക്കേറ്റവർ വെളിപ്പെടുത്തി
കോതമംഗലം: സിപിഎം വിട്ടതിന്റെ പേരിൽ, പാലമറ്റം കൂവപ്പാറയിൽ മൂന്നുകുടുംബങ്ങൾക്ക് നേരേ ആക്രമണം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്കേറ്റു. അക്രമികളെ ഭയന്ന് തങ്ങൾക്ക് പുറത്തിറങ്ങാനാവുന്നില്ലന്ന വെളിപ്പെടുത്തലുമായി മറ്റ് രണ്ട് കുടുംബങ്ങളും രംഗത്തെത്തി. പരിക്കറ്റത് തന്റെ പാർട്ടിയംഗങ്ങൾക്കെന്നും സിപിഎം ആസൂത്രിത ആക്രമണം അഴിച്ചുവിടുകയായിരു ന്നുവെന്നും ജനപക്ഷം നേതാവ് ആരോപിച്ചു.
പാലമറ്റം കൂവപ്പാറ മാറാട്ടികുടി ജോണി, ഭാര്യ കുഞ്ഞമ്മ, മകൻ ജെറിൻ ജോണി, ജെറിന്റെ സഹോരൻ ജന്റിൽ ജോണി, ജന്റിലിന്റെ മകൻ അഭിനവ് എന്നിവർക്കാണ് പരിക്കേറ്റത്. ജന്റിൽ ഒഴികെയുള്ളവർ കോതമംഗലം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
തലയ്ക്ക് പരിക്കേറ്റ് ചോര വാർന്ന നിലയിലായ ജന്റിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായാണ് വീട്ടുകാർ നൽകുന്ന വിവരം.
ഇന്നലെ രാത്രിയിൽ ഒരു കൂട്ടം ആളുകൾ മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നും അക്രമികളിൽ സിപിഎം പ്രവർത്തകർ ഉണ്ടായിരുന്നെന്നും പരിക്കേറ്റവർ വെളിപ്പെടുത്തി. തങ്ങൾ ജനപക്ഷം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതാണ് ആക്രമണത്തിന് കാരണമെന്നും ഇവർ സൂചിപ്പിച്ചു.
ജനപക്ഷം നിയോജമണ്ഡലം പ്രസിഡന്റ് ബാബു എബ്രാഹാമും ഇവരുടെ വാദത്തെ പിൻ താങ്ങുന്നു. അടുത്തിടെ നാൽപ്പതിലേറെ കുടുംബങ്ങൾ പാലമറ്റം - പുന്നേക്കാട് മേഖലയിൽ നിന്നും ജനപക്ഷം പാർട്ടിയിൽ ചേർന്നിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിൽ ഈ കുടുംബാംഗങ്ങളെ സി പി എം പ്രവർത്തകർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്നും ഇതിനെതിരെ ഇതേ നാണയത്തിൽ പ്രതികരിച്ചാൽ സ്ഥിതി ഗുരുതരമാവുമെന്നും എല്ലാ കക്ഷികളെയും എന്ന പോലെ ജനപക്ഷത്തിനും പ്രവർത്തിക്കാനുള്ള അവസരം വേണമെന്നും ബാബു എബ്രാഹം ആവശ്യപ്പെട്ടു.
ഇവരിൽ പലരെയും മുമ്പ് പൊലീസ് കള്ള കേസിൽ കുടുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ പേരിലും പൊലീസ് ഇത്തരത്തിൽ പെരുമാറുമെന്ന് സംശയിക്കുന്നതായും ബാബു കൂട്ടിച്ചേർത്തു. ആക്രമണത്തിൽ പരിക്കേറ്റ 2 കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും ഭീതിയിലാണെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയാണന്നും ഇവർക്ക് ചികിത്സ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ബാബു എബ്രഹാം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ജന്റിൽ, സുമേഷ്, സജി എന്നിവരെ അറസ്റ്റ് ചെയ്തതായി കോതമംഗലം പൊലീസ് അറിയിച്ചു. പാലമറ്റം മടത്തികുടി
അരുണിന്റെ മൊഴി പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും തന്നേയും സഹോദരിയേയും സഹോദരി ഭർത്താവിനേയും മാതാവിനെയും അറസ്റ്റിലായവർ അക്രമിച്ചതായി അരുൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് വിശദീകരിച്ചു. ഇനി വീട്ടിലേക്ക് മടങ്ങിച്ചെന്നാൽ തങ്ങളെ കൊല്ലുമെന്നാണ് അക്രമികൾ ഭീഷിണിപ്പെടുത്തിയിരിക്കുകയാണെന്നും ആശുപത്രിയിൽ നിന്നും മടങ്ങുബോൾ എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണെന്നും പരിക്കേറ്റ് കഴിയുന്നവർ പറഞ്ഞു. .