- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽ മൂന്ന് വനിത മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്ന് വനിത മാധ്യമപ്രവർത്തകർ വെടിയേറ്റു മരിച്ചു. ജലാലാബാദിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് വനിത മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. മുർസൽ വഹീദി, ഷഹനാസ്, സാദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാനിസ്താനിലെ സ്വകാര്യ റേഡിയോ, ടി.വി മാധ്യമങ്ങളിൽ ജോലിചെയ്യുന്നവരാണിവർ. ഇതോടെ രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി. വനിത ടെലിവിഷൻ മാധ്യമപ്രവർത്തകർക്കെതിരെ അഫ്ഗാനിൽ അക്രമങ്ങൾ ഏറിവരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ