- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു ചോദ്യത്തിനും എല്ലാവർക്കും ഉത്തരം നല്കുന്ന ഗൂഗിളിന്റെ തെറ്റുകൾ കണ്ടു പിടിച്ച് മൂന്നു മലയാളി മിടുക്കന്മാർ; ഗുരുതര ബഗുകൾ കണ്ടെത്തിയ കാസർഗോഡ് സ്വദേശി ശ്രീനാഥിനും പയ്യന്നൂരിലെ വിജിത്തിനും തിരുവനന്തപുരത്തെ അഭിഷേകിനും ടെക്കികൾക്കുള്ള പരമോന്നത ബഹുമതിയായ ഹാൾ ഓഫ് ഫെയിം നല്കി ആദരിച്ച് ഗൂഗിൾ
തിരുവനന്തപുരം: എന്തെങ്കിലും പ്രശ്നമോ സംശയമോ ഉണ്ടെങ്കിൽ വേഗം ഗൂഗിളിനോട് ചോദിക്കാനാണ് നാം ഓടുക. കാരണം തെറ്റുപറ്റാതെ എല്ലാം ചെയ്യുകയും പറയുകയും ചെയ്യുന്നയാളാണ് ഗൂഗിളെന്ന് നമുക്കറിയാമെന്നത് തന്നെ. എന്നാലുമാ ഗൂഗിളിനും ഇടയ്ക്ക് തെറ്റ് പറ്റില്ലേ? വിവിധ സങ്കേതങ്ങളിലെ തെറ്റുകൾ കണ്ടെത്താൻ ലോകമാകെയുള്ള ഹാക്കർമാർക്കും ടെക്കികൾക്കും അവസരം നൽകാറുണ്ട്. ഇങ്ങനെ പ്രധാന പിഴവുകൾ കണ്ടെത്തിയവർക്ക് ഹോൾ ഓഫ് ഫെയിം എന്ന അംഗീകാരവും, പ്രതിഫലവും നൽകും. ഇപ്പോളിതാ ഹോൾ ഓഫ് ഫെയിമിൽ മലയാളിത്തിളക്കമാണ്. ഈ മിടുക്കന്മാരെല്ലാം 21 വയസിൽ താഴെയുള്ളവരാണെന്നത് അതിലേറെ ശ്രദ്ധേയമാണ്. കാസർഗോഡ് സ്വദേശി ശ്രീനാഥ് രഘുനാഥനും പയ്യന്നൂരിലെ വിജിത്തും തിരുവനന്തപുരത്തെ അഭിഷേകുമാണ് ഗൂഗിളിന്റെ തെറ്റുകൾ കണ്ടുപിടിച്ച് ഹാൾ ഓഫ് ഫെയിം ബഹുമതിക്ക് അർഹരായിരിക്കുന്നത്. ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് കാസർഗോഡ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥൻ ഹോൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത്. പിലിക്കോട് ശ്രീകൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്
തിരുവനന്തപുരം: എന്തെങ്കിലും പ്രശ്നമോ സംശയമോ ഉണ്ടെങ്കിൽ വേഗം ഗൂഗിളിനോട് ചോദിക്കാനാണ് നാം ഓടുക. കാരണം തെറ്റുപറ്റാതെ എല്ലാം ചെയ്യുകയും പറയുകയും ചെയ്യുന്നയാളാണ് ഗൂഗിളെന്ന് നമുക്കറിയാമെന്നത് തന്നെ. എന്നാലുമാ ഗൂഗിളിനും ഇടയ്ക്ക് തെറ്റ് പറ്റില്ലേ? വിവിധ സങ്കേതങ്ങളിലെ തെറ്റുകൾ കണ്ടെത്താൻ ലോകമാകെയുള്ള ഹാക്കർമാർക്കും ടെക്കികൾക്കും അവസരം നൽകാറുണ്ട്. ഇങ്ങനെ പ്രധാന പിഴവുകൾ കണ്ടെത്തിയവർക്ക് ഹോൾ ഓഫ് ഫെയിം എന്ന അംഗീകാരവും, പ്രതിഫലവും നൽകും.
ഇപ്പോളിതാ ഹോൾ ഓഫ് ഫെയിമിൽ മലയാളിത്തിളക്കമാണ്. ഈ മിടുക്കന്മാരെല്ലാം 21 വയസിൽ താഴെയുള്ളവരാണെന്നത് അതിലേറെ ശ്രദ്ധേയമാണ്. കാസർഗോഡ് സ്വദേശി ശ്രീനാഥ് രഘുനാഥനും പയ്യന്നൂരിലെ വിജിത്തും തിരുവനന്തപുരത്തെ അഭിഷേകുമാണ് ഗൂഗിളിന്റെ തെറ്റുകൾ കണ്ടുപിടിച്ച് ഹാൾ ഓഫ് ഫെയിം ബഹുമതിക്ക് അർഹരായിരിക്കുന്നത്.
ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് കാസർഗോഡ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥൻ ഹോൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത്. പിലിക്കോട് ശ്രീകൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ശ്രീനാഥ്. വെബ്സൈറ്റിൽ മെൽഷ്യസ് സ്‌ക്രിപ്റ്റ് റൺ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. ഈ പിഴവ് ശ്രദ്ധയിൽ പെടുത്തിയതിനാണ് ഇദ്ദേഹത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
റിമോട്ട് കോഡ് എക്സിക്യൂഷൻ എന്ന ബഗ് കണ്ടെത്തിയാണ് തിരുവനന്തപുരത്തെ പതിനാറുകാരനായ അഭിഷേക് പട്ടികയിൽ ഇടംപിടിച്ചത്. അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് 16കാരനായ അഭിഷേക്. പയ്യന്നൂർ വെള്ളോറ സ്വദേശിയായ വിജിത്തും ഹാൾ ഓഫ് ഫെയിമിലുണ്ട്. തമിഴ്‌നാട്ടിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിജിത്ത്, കേരളാ പൊലീസിന്റെ സൈബർഡോമിലെ അസിസ്റ്റന്റ് കമാന്ററായും പ്രവർത്തിക്കുന്നു. ഗൂഗിൾ മാപ്പ്സിലെ സുരക്ഷാ പ്രശ്നമാണ് ഈ വിദ്യാർത്ഥി കണ്ടെത്തിയത്. ഗൂഗിൾ മാപ്പ്സിലൂടെ മറ്റുള്ളവരുടെ ലൊക്കേഷൻ ചോർത്താനാകുന്ന ഒരു ബഗാണ് ഇദ്ദേഹം കണ്ടെത്തിയത്.
ഇവരെ കൂടാതെ നിരവധിയാളുകളും ഗൂഗിൾ ഹോൾ ഓഫ് ഫെയിമിലിടം പിടിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഡിവൈസുകളിലെയും പ്രധാന ഡൊമൈനുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക് വിദഗ്ദ്ധർക്കുമാണ് ഹാൾ ഓഫ് ഫെയിം എന്ന അംഗീകാരം നൽകുന്നത്. ഓരോ പിഴവിനും അതിന്റെ നിലവാരത്തിനനുസരിച്ചാണ് ഹാൾ ഓഫ് ഫെയിം നൽകുന്നത്.
ഈ മിടുക്കന്മാരുടെ വിവരങ്ങൾ ലോകത്തെ അറിയിക്കാനായി ഗൂഗിളിന്റെ പ്രത്യേകപേജുമുണ്ട്. കണ്ടെത്തലിനനുസരിച്ച് വലിയ പുരസ്‌കാരമെത്രയെന്ന് തീരുമാനിക്കുക. ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ടെക്കികളാണ് ബഗുകൾകണ്ടുപിടിക്കാനായി കഷ്ടപ്പെടുന്നത്. ടെക്കികൾക്ക് ലോകത്ത് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നാണിത്. ആ പട്ടികയിലാണ് മലയാളിത്തിളക്കവുമായി ഈ കൗമാരക്കാർ കേരളത്തിന് അഭിമാനമായി നിലകൊള്ളുന്നത്.