- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളത്തോടെ മൂന്നുമാസത്തെ പ്രസവാവധി; പൊതുമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാവധിക്കു പുറമേ മുലയൂട്ടലിന് ദിവസേന രണ്ടു മണിക്കൂർ ഇടവേളയും
ദുബായ്: സർക്കാർ ജീവനക്കാർക്ക് മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി നൽകാൻ തീരുമാനമായി. നിലവിലുള്ള നിയമം ഭേദഗതി വരുത്തിയാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാൻ പ്രഖ്യാപനം നടത്തിയത്. 2008-ലെ പതിനൊന്നാം നിയമമനുസരിച്ച് നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടുമാസത്തെ പ്രസവാവധിയാണ് നൽകിവരുന്നത്. ഈ നിയമത്തിന്റെ അമ്പത്തൊന്നാം ചട്ടം ഭേദഗതി ചെയ്താണ് 2016-ലെ 17-ാം ഫെഡറൽ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് മൂന്നു മാസ പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങൾക്ക് നാലു മാസം പ്രായമാവും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂർ ഇടവേളയും ലഭിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. തൊഴിലെടുക്കുന്ന അമ്മമാർക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഗുണകരമാവുന്ന ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ വിമൻ എസ്റ്റാബ്‌ളിഷ്‌മെന്റ് അധ്യക്ഷ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രതികരിച്ചു.
ദുബായ്: സർക്കാർ ജീവനക്കാർക്ക് മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി നൽകാൻ തീരുമാനമായി. നിലവിലുള്ള നിയമം ഭേദഗതി വരുത്തിയാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാൻ പ്രഖ്യാപനം നടത്തിയത്.
2008-ലെ പതിനൊന്നാം നിയമമനുസരിച്ച് നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടുമാസത്തെ പ്രസവാവധിയാണ് നൽകിവരുന്നത്. ഈ നിയമത്തിന്റെ അമ്പത്തൊന്നാം ചട്ടം ഭേദഗതി ചെയ്താണ് 2016-ലെ 17-ാം ഫെഡറൽ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് മൂന്നു മാസ പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങൾക്ക് നാലു മാസം പ്രായമാവും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂർ ഇടവേളയും ലഭിക്കും.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. തൊഴിലെടുക്കുന്ന അമ്മമാർക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഗുണകരമാവുന്ന ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ വിമൻ എസ്റ്റാബ്‌ളിഷ്‌മെന്റ് അധ്യക്ഷ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രതികരിച്ചു.