- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ മെൽബൺ രൂപതയുടെ കീഴിൽ മെൽബണിൽ മൂന്ന് ഇടവകകൾ കൂടി
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ കീഴിൽ മെൽബണിൽ മൂന്ന് ഇടവകകൾ നിലവിൽ വന്നു. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക മെൽബൺ നോർത്ത്, സെന്റ് തോമസ് ഇടവക മെൽബൺ സൗത്ത്-ഈസ്റ്റ്, സെന്റ് മേരീസ് ഇടവക മെൽബൺ വെസ്റ്റ് എന്നീ മൂന്നു സീറോ മലബാർ സമൂഹങ്ങളെ ക്രിസ്മസ്സ് ദിനത്തിൽ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഇടവകകളായി പ്രഖ്യാപിച്ചു. ഫാ.മാത്യൂ കൊച്
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ കീഴിൽ മെൽബണിൽ മൂന്ന് ഇടവകകൾ നിലവിൽ വന്നു. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക മെൽബൺ നോർത്ത്, സെന്റ് തോമസ് ഇടവക മെൽബൺ സൗത്ത്-ഈസ്റ്റ്, സെന്റ് മേരീസ് ഇടവക മെൽബൺ വെസ്റ്റ് എന്നീ മൂന്നു സീറോ മലബാർ സമൂഹങ്ങളെ ക്രിസ്മസ്സ് ദിനത്തിൽ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഇടവകകളായി പ്രഖ്യാപിച്ചു.
ഫാ.മാത്യൂ കൊച്ചുപുരയ്ക്കലിനെ കത്തീഡ്രൽ ഇടവകയുടെയും മെൽബൺ വെസ്റ്റ ്ഇടവകയുടെയും പ്രഥമ വികാരിയായും ഫാ.എബ്രഹാം കുന്നത്തോളിയെ മെൽബൺ സൗത്ത്-ഈസ്റ്റ് ഇടവകയുടെ പ്രഥമ വികാരിയായും നിയമിച്ചു. ഏകദേശം 2500 ഓളം കുടുംബങ്ങളാണ് ഈ മൂന്നു ഇടവകകളിലായുമുള്ളത്. 9 സെന്ററുകളിലായി ഞായറാഴ്ചകളിലും മറ്റുദിവസങ്ങളിലും വിശുദ്ധ കുർബാനയും മതബോധനവും നടത്തിവരുന്നു.
കത്തീഡ്രൽ ഇടവകയുടെയും മെൽബൺ വെസ്റ്റ് ഇടവകയുടെയും നേതൃത്വത്തിൽ മെൽബണിലെ മിക്കലമിൽ വാങ്ങിയ സ്ഥലത്ത് കത്തീഡ്രലിന്റെയും രൂപത ചാൻസിലറിയുടെയും അനുബന്ധ സൗകര്യങ്ങളുടെയുംനിർമ്മാണത്തിനുള്ള മാസ്റ്റർ പ്ലാൻ അനുമതിക്കായി ലോക്കൽ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ട്. സൗത്ത്-ഈസ്റ്റ് ഇടവകയുടെ നേതൃത്വത്തിൽ മെൽബണിലെ ഡാൻഡിനോങ്ങ് സൗത്തിൽ ഏകദേശം 2500 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളോടുകൂടിയ ഏഴ് ഏക്കറോളം സ്ഥലം വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി വരുന്നു.
ക്രിസ്മസ്സ് ദിനത്തിൽ മെൽബണിലെ സീറോ മലബാർ സമൂഹങ്ങൾക്കു ലഭിച്ച ക്രിസ്മസ്സ് സമ്മാനമായഇടവകകളുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്.