- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസി തൊഴിലാളികൾക്കായി മൂന്നു പുതിയ ആശുപത്രികൾ കൂടി; അടുത്ത വർഷം ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കും
ഖത്തർ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി മൂന്നു പുതിയ ആശുപത്രികൾ കൂടി പ്രവർത്തനം ആരംഭിക്കും. നിർമ്മാണഘട്ടത്തിലിരിക്കുന്ന ഈ ആശുപത്രികൾ അടുത്ത വർഷം ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇൻഡസ്ട്രിയിൽ ഏരിയ, മെസൈയ്ദ് ഇൻഡ്സ്ട്രിയിൽ സിറ്റി, റാസ് ലഫാൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇവയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഇതിലൂടെ തൊഴിലാളികൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ നൽകാനാകും. ഇക്കൊല്ലം അവസാന പാദത്തോടെ ആശുപത്രികൾ ആരോഗ്യമന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷം രോഗികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകും. രാജ്യത്തെ ആരോഗ്യമേഖലയിൽ പുതിയൊരു കുതിച്ച് ചാട്ടമാകും ഇവയെന്നും അധികൃതർ അവകാശപ്പെടുന്നു. നിലവിലുള്ള അമിത ചെലവ് കുറയ്ക്കാനും പുതിയ ആശുപത്രികൾ സഹായകമാകും. പുതിയ ആശുപത്രികളിൽ മൊത്തത്തിൽ 360 കിടക്കകളുണ്ടാകും. ഭാവിയിൽ ഇവയുടെ ശേഷി വർദ്ധിപ്പിക്കും. ഓരോ ആശുപത്രിയിലും 120 കിടക്കകൾ വീതമുണ്ട്. ഇതിന് പുറമെ ഔട്ട് പേഷ്യന്റ് വിഭാഗവും ആംബുലൻസ് സേവനങ്ങളും ഓപ്പറേഷൻ തിയേറ്ററുകളും റേഡിയോളജി വക
ഖത്തർ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി മൂന്നു പുതിയ ആശുപത്രികൾ കൂടി പ്രവർത്തനം ആരംഭിക്കും. നിർമ്മാണഘട്ടത്തിലിരിക്കുന്ന ഈ ആശുപത്രികൾ അടുത്ത വർഷം ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇൻഡസ്ട്രിയിൽ ഏരിയ, മെസൈയ്ദ് ഇൻഡ്സ്ട്രിയിൽ സിറ്റി, റാസ് ലഫാൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇവയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഇതിലൂടെ തൊഴിലാളികൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ നൽകാനാകും. ഇക്കൊല്ലം അവസാന പാദത്തോടെ ആശുപത്രികൾ ആരോഗ്യമന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷം രോഗികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകും. രാജ്യത്തെ ആരോഗ്യമേഖലയിൽ പുതിയൊരു കുതിച്ച് ചാട്ടമാകും ഇവയെന്നും അധികൃതർ അവകാശപ്പെടുന്നു.
നിലവിലുള്ള അമിത ചെലവ് കുറയ്ക്കാനും പുതിയ ആശുപത്രികൾ സഹായകമാകും. പുതിയ ആശുപത്രികളിൽ മൊത്തത്തിൽ 360 കിടക്കകളുണ്ടാകും. ഭാവിയിൽ ഇവയുടെ ശേഷി വർദ്ധിപ്പിക്കും. ഓരോ ആശുപത്രിയിലും 120 കിടക്കകൾ വീതമുണ്ട്. ഇതിന് പുറമെ ഔട്ട് പേഷ്യന്റ് വിഭാഗവും ആംബുലൻസ് സേവനങ്ങളും ഓപ്പറേഷൻ തിയേറ്ററുകളും റേഡിയോളജി വകുപ്പും, ലാബോറട്ടറികളും മറ്റ് അത്യാവശ്യ സംവിധാനങ്ങളുമുണ്ടായിരിക്കും. ആശുപത്രികളിൽ ഹരിത ഇടങ്ങളും പാർക്കിങ് ഏരിയയും ഉണ്ടാകും.