- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ജീവനക്കാരന്റെ ഒപ്പ് നിർബന്ധം; തൊഴിൽ നിരോധനം ഏർപ്പെടുത്തുക നിശ്ചിത അഥോറിറ്റിയുടെ തീരുമാനപ്രകാരം;യുഎഇയിൽ പുതിയ തൊഴിൽ നിയമം ജനുവരി ഒന്ന് മുതൽ
ദുബായ്: തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ജീവനക്കാരന്റെ ഒപ്പ്നിർബന്ധമാക്കുന്നതുൾ പ്പെടെയുള്ള പുതിയ തൊഴിൽ നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ തൊഴിൽ നിയമം നടപ്പിലാക്കുന്നത്. തൊഴിൽ കരാറുകൾ ഏകീകരിക്കുന്നതും നിശ്ചിത വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതുമാണ് 764ാം നമ്പർ ഉത്തരവ്. ഇതുപ്
ദുബായ്: തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ജീവനക്കാരന്റെ ഒപ്പ്നിർബന്ധമാക്കുന്നതുൾ പ്പെടെയുള്ള പുതിയ തൊഴിൽ നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ തൊഴിൽ നിയമം നടപ്പിലാക്കുന്നത്.
തൊഴിൽ കരാറുകൾ ഏകീകരിക്കുന്നതും നിശ്ചിത വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതുമാണ് 764ാം നമ്പർ ഉത്തരവ്. ഇതുപ്രകാരം തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ജീവനക്കാരന്റെ കൂടി ഒപ്പ് ആവശ്യമാണ്. ജീവനക്കാർക്കോ തൊഴിലുടമയ്‌ക്കോ താത്പര്യമില്ലെങ്കിൽ എളുപ്പം സേവനം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് 765ാം ഉത്തരവ്. ഇരുവർക്കും സമ്മതമാണെങ്കിൽ ഏതുസമയത്തും കരാർ അവസാനിപ്പിക്കാം. ഏതെങ്കിലും ഒരുകക്ഷിയുടെ മാത്രം താത്പര്യത്തിന്മേലാണ് ജോലി അവസാനിപ്പിക്കുന്നതെങ്കിൽ മുൻകൂർ അറിയിപ്പ് നൽകണം.
766ാം ഉത്തരവ് പ്രകാരം ഏകപക്ഷീയമായ തീരുമാനത്തിലൂടെ ജോലിയിൽനിന്ന് രാജിവച്ച, അല്ലെങ്കിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് തൊഴിൽ നിരോധനം ഏർപ്പെടുത്തണമോ എന്ന കാര്യം സർക്കാർതലത്തിലെ നിശ്ചിത അഥോറിറ്റിയായിരിക്കും തീരുമാനിക്കുക. നിലവിൽ തൊഴിൽ നിരോധനം സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാനാകും. തൊഴിലുടമ തൊഴിൽകരാർ പാലിക്കുന്നില്ലെങ്കിലും ശരിയായ രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുന്നില്ലെങ്കിലും ജീവനക്കാരന് ജോലി വിടാം. നിശ്ചിത നിബന്ധനകൾ പാലിക്കാതെ ജീവനക്കാരൻ ജോലിയിൽനിന്ന് വിട്ടുനിന്നാൽ കരാർ അവസാനിപ്പിക്കാൻ
വ്യവസ്ഥയുണ്ട്.