- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ കൈ കഴുകാൻ കുളത്തിലിറങ്ങി; പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
പാലക്കാട്: കളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിലാണ് സംഭവം. കുനിശ്ശേരി കരിയക്കാട്ട് ജസീറിന്റെ മക്കളായ ജിൻഷാദ്(12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്. കൈയിൽ അഴുക്ക് പുരണ്ടതിനെതുടർന്ന് കഴുകാൻ പോയപ്പോഴാണ് ദാരുണമായ അപകടം.
ഞായറാഴ്ച പകൽ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്.മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story