- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുട്ടിയെ കൊന്നത് പിതാവെന്ന് നാടോടി സ്ത്രീയുടെ പരാതി; മൃതദേഹം കണ്ടെത്തിയത് അങ്കമാലി സർക്കിൾ ഓഫീസ് പരിസരത്ത്; കുട്ടിയുടെ അച്ഛൻ മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ; മദ്യലഹരിയിലുള്ള മാതാപിതാക്കൾ നൽകുന്നത് പരസ്പര വിരുദ്ധമായ മൊഴി
കൊച്ചി: എം സി റോഡും ദേശീയ പാതയും സംഗമിക്കുന്ന അങ്കമാലിയിൽ ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അങ്കമാലി പൊലീസ് സ്റ്റേഷനിലെ പൊലീസ് സർക്കിൾ ഓഫീസ് കാര്യാലയത്തോട് ചേർന്ന് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് സ്റ്റേഷന്റെ പിറക് വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ എന്ന നടോടി സ്ത്രി പരാതിയുമായി എത്തിയപ്പോഴാണ് കൊല നടത്തി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ട സംഭവം പുറലോകം അറിയുന്നത. ് ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതെന്നും കുട്ടിയുടെ മാതാവ് സുധ പൊലീസിനോട് പറഞ്ഞു കുട്ടിയുടെ മാതാവായ സുധ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് എന്ന് പറയപ്പെടുന്ന പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പൊലീസ് കസ്റ്റഡിയില
കൊച്ചി: എം സി റോഡും ദേശീയ പാതയും സംഗമിക്കുന്ന അങ്കമാലിയിൽ ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അങ്കമാലി പൊലീസ് സ്റ്റേഷനിലെ പൊലീസ് സർക്കിൾ ഓഫീസ് കാര്യാലയത്തോട് ചേർന്ന് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് സ്റ്റേഷന്റെ പിറക് വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ എന്ന നടോടി സ്ത്രി പരാതിയുമായി എത്തിയപ്പോഴാണ് കൊല നടത്തി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ട സംഭവം പുറലോകം അറിയുന്നത.
് ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതെന്നും കുട്ടിയുടെ മാതാവ് സുധ പൊലീസിനോട് പറഞ്ഞു കുട്ടിയുടെ മാതാവായ സുധ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് എന്ന് പറയപ്പെടുന്ന പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാൽ മുലപാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് കസ്റ്റഡിയിലായ മണികണ്ഠൻ പൊലീസിനോട് പറഞ്ഞത് ഇരുവരും പൊലീസിനോട് പറഞ്ഞ കഥ പൂർണ്ണമായും പൊലീസ് മുഖവിലയ്ക്കിടുത്തിട്ടില്ല.
പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും നല്ല മദ്യലഹരിയിലായിരുന്നു അതുകൊണ്ട് ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത് ഇത് സംഭവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയുന്നതിന് പൊലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എസ്‌പി രാഹുൽ ആർ നായർ സ്ഥലത്ത് എത്തി പരിശോധന ടത്തി കൂടാതെ ഫോറൻസിഗ് ഫിങ്കർ പ്രിന്റ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും സ്ഥലത്ത് എത്തി പരിശോധന നടത്തി ആർ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്ത് മൃതദേഹം അങ്കമാലി ഗവൺമേന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇന്ന് പോസ്റ്റ് മാർട്ടം നടത്തിയാൽ മാത്രമെ മരണകാരണം കണ്ടെത്താനാകുവെന്ന് പൊലീസ് വ്യക്തമാക്കി.
മരണമടഞ്ഞ കുഞ്ഞിന്റെ അമ്മ സുധയും ഭർത്താവ് എന്ന് പറയപ്പെടുന്ന മണികണ്ഠനും മുഴുവൻ സമയവും മദ്യലഹരിയിൽ നടക്കുന്നവരാണ് ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതും സ്ഥിരമാണ് കുറച്ച് നാളുകളിലായി പൊലീസ് സ്റ്റേഷൻ , കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത് ഇത്തരത്തിൽ തർക്കം ഉണ്ടായതിനെ തുടർന്നാണോ കുഞ്ഞ് മരണമടഞ്ഞതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.