- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്ക് പണികൊടുത്ത് കാമുകൻ; കാമുകൻ ഡോക്ടർക്ക് പണികൊടുത്ത് കോടതി ;ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകിയ ഡോക്ടർക്ക് മൂന്നു വർഷം തടവ്
വാഷിങ്ടൺ: വർഷങ്ങളോളം പ്രണയിച്ചു കൂടെ കൊണ്ടു നടന്ന കാമുകിക്ക് പണി കൊടുത്ത് കാമുകന് കോടതി നൽകിയത് എട്ടിന്റെ പണി. കൂടെ താമസിച്ച ഗർഭിണിയായപ്പോൾ കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞ് കാമുകി അറിയാതെ ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകി ഗർഭം അലസിപ്പിച്ചു. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗർഭം അലസിയതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് കാമുകൻ ഡോക്ടറെ മൂന്നു വർഷം തടവിന് ശിക്ഷിച്ചത്. വാഷിങ്ടണിലാണ് സംഭവം. വാഷിങ്ടണിലെ മെഡ്സ്റ്റാർ ജോർജ്ജ്ടൗൺ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ മുൻ ഡോക്ടറാണ് സികന്ദർ ഇമ്രാൻ. അനധികൃതമായുള്ള ഗർഭഛിദ്രവും ഭ്രൂണഹത്യയുമാണ് ഇയാൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ. ഇമ്രാനും ഫിസ്‌കും മൂന്ന് വർഷത്തോളം അടുപ്പത്തിലായിരുന്നു. ന്യൂയോർക്കിലായിരുന്നു അവർ താമസിച്ചത്. പിന്നീട് ഇമ്രാൻ പുതിയ ജോലി തേടി വാഷിങ്ടണിലെത്തി. അവിടെ വച്ചാണ് ഫിസ്‌ക് ഗർഭിണിയാണെന്നറിയുന്നത്. പക്ഷെ ഇമ്രാന് കുഞ്ഞിനെ വേണ്ടായിരുന്നു. തുടർന്ന് ഗർഭഛിദ്രത്തിനായി ഫിസ്‌കിനെ നിർബന്ധിച്ചു.കാമുകി വഴങ്ങിയില്ല. തുടർന്ന് മെയ് 2017ൽ കുട്ടിയെ വളർത്തുന്നതുമ
വാഷിങ്ടൺ: വർഷങ്ങളോളം പ്രണയിച്ചു കൂടെ കൊണ്ടു നടന്ന കാമുകിക്ക് പണി കൊടുത്ത് കാമുകന് കോടതി നൽകിയത് എട്ടിന്റെ പണി. കൂടെ താമസിച്ച ഗർഭിണിയായപ്പോൾ കുഞ്ഞിനെ വേണ്ടാന്ന് പറഞ്ഞ് കാമുകി അറിയാതെ ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകി ഗർഭം അലസിപ്പിച്ചു. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗർഭം അലസിയതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് കാമുകൻ ഡോക്ടറെ മൂന്നു വർഷം തടവിന് ശിക്ഷിച്ചത്. വാഷിങ്ടണിലാണ് സംഭവം.
വാഷിങ്ടണിലെ മെഡ്സ്റ്റാർ ജോർജ്ജ്ടൗൺ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ മുൻ ഡോക്ടറാണ് സികന്ദർ ഇമ്രാൻ. അനധികൃതമായുള്ള ഗർഭഛിദ്രവും ഭ്രൂണഹത്യയുമാണ് ഇയാൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ.
ഇമ്രാനും ഫിസ്‌കും മൂന്ന് വർഷത്തോളം അടുപ്പത്തിലായിരുന്നു. ന്യൂയോർക്കിലായിരുന്നു അവർ താമസിച്ചത്. പിന്നീട് ഇമ്രാൻ പുതിയ ജോലി തേടി വാഷിങ്ടണിലെത്തി. അവിടെ വച്ചാണ് ഫിസ്‌ക് ഗർഭിണിയാണെന്നറിയുന്നത്. പക്ഷെ ഇമ്രാന് കുഞ്ഞിനെ വേണ്ടായിരുന്നു. തുടർന്ന് ഗർഭഛിദ്രത്തിനായി ഫിസ്‌കിനെ നിർബന്ധിച്ചു.കാമുകി വഴങ്ങിയില്ല. തുടർന്ന് മെയ് 2017ൽ കുട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ഫിസ്‌ക് ഇമ്രാനെ കണ്ടു.
'ന്യൂയോർക്കിലെ ഈ കണ്ടുമുട്ടലിനിടെയാണ് ചായയിൽ ഗർഭഛിദ്ര ഗുളിക കലക്കി നൽകിയത്. കുടിച്ച് ചായയുടെ അവസാനമെത്തിയപ്പോഴാണ് ഞാൻ ഗുളികയുടെ അവശിഷ്ടം കണ്ടത്. അധിക മണിക്കൂറുകൾ കഴിയും മുമ്പേ ഗർഭം അലസിപ്പോവുകയായിരുന്നുവെന്ന് , ഫിസ്‌ക് പറയുന്നു.17 ആഴ്ച ഗർഭിണിയായിരുന്നു ഫിസിക്ക് അന്ന്.