- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീട്ടിലെത്തിയ കൊല്ലം സ്വദേശികൾ അപകടത്തിൽ പെട്ടത് കുളിക്കാനിറങ്ങിയതോടെ; പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു
ആലപ്പുഴ: പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കൊല്ലം പന്മന സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് വീയപുരം തടി ഡിപ്പോയ്ക്ക് സമീപം മുങ്ങിമരിച്ചത്. വീയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ മൂന്നുമണിക്കാണ് വീയപുരം തടി ഡിപ്പോയ്ക്ക് സമീപം കുളിക്കാനിറങ്ങിയത്. ഫയർഫോഴ്സും റെസ്ക്യൂ ടീമും ചേർന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. അഞ്ചുസുഹൃത്തുക്കൾ ചേർന്നാണ് വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഇവരിൽ ശ്രീജിത്ത്,ഹനീഷ്,സജാദ് എന്നിവർ കുളിക്കാനായി പമ്പയിൽ ഇറങ്ങി. കുളിക്കുന്നതിനിടയിൽ ഇവർ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ