- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകർക്കൊപ്പം നിന്ന് ലീഡ് നില പ്രഖ്യാപിച്ച് ശ്രീകണ്ഠൻ നായർ; 24 ന്യൂസിലെ ആവേശത്തോട് വോട്ട് എണ്ണുന്നതിന് മുമ്പ് ഫലം പുറത്തുവിടാനുള്ള വിദ്യ ഒന്നും ഞങ്ങുടെ കൈവശമില്ലെന്ന് സിന്ധു സൂര്യകുമാർ; വോട്ടെണ്ണും മുമ്പ് തൃക്കാക്കരയിൽ ഫലം എത്തിയോ? ശ്രീകണ്ഠൻ നായർ ഏഷ്യാനെറ്റിന്റെ ലീഡ് ഒടുവിൽ ശരിയെന്ന് പറഞ്ഞപ്പോൾ
കൊച്ചി: പോസ്റ്റൽവോട്ടിലെ യഥാർത്ഥ കണക്ക് പുറത്തു വന്നത് എട്ടരയോടെയാണ്. കൃത്യം എട്ടരയ്ക്കാണ് യുഡിഎഫിന് മൂന്നും എൽഡിഎഫിനും രണ്ടും ബിജെപിക്ക് രണ്ടും എന്ന വോട്ട് കണക്ക് പോസ്റ്റൽ വോട്ടിൽ സ്ഥിരീകരിച്ചത്. ഈ സമയം 24 ന്യൂസിൽ ഉമാ തോമസിന് ലീഡ് 78 വോട്ടാണ്. പോസ്റ്റൽ വോട്ടിലെ അസ്വാഭാവികതകൾ മാറ്റിയപ്പോൾ തന്നെ എട്ടരയോടെയായി. അപ്പോഴേക്കും ഏതാണ്ട് ആദ്യ റൗണ്ടു കഴിഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടാത്ത അവസ്ഥയുമായി. എട്ടേകാലോടെ തന്നെ 24 ന്യൂസ് ആദ്യ ലീഡ് പുറത്തു വിട്ടിരുന്നു. എട്ടരയ്ക്ക് ശേഷമായിരുന്നു ഇവി എം എണ്ണി തുടങ്ങിയത്.
എന്നാൽ 24 ന്യൂസിന്റെ കണക്കുകൾ ഏവരേയും ഞെട്ടിച്ചു. വോട്ടിങ് കേന്ദ്രത്തിലുള്ള മറുനാടൻ പ്രതിനിധിക്ക് പോലും ഫല സൂചനകളൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ 24 ന്യൂസിന്റെ ഈ കണക്കുകൾ എങ്ങനെയാണ് എടുക്കേണ്ടതെന്ന് ആർക്കും പിടികൂടിയില്ല. 602 വോട്ട് ഉമാ തോമസിനും 518 വോട്ട് ജോ ജോസഫിനും 120 ബിജെപിയുടെ എഎൻ രാധാകൃഷ്ണനും 24 ന്യൂസിൽ ശ്രീകണ്ഠൻ നായർ നൽകി. 86 വോട്ടിന്റെ ലീഡ് ഉമാ തോമസിന്. മത്സരം അതിശക്തമാണെന്നും പറഞ്ഞു. ഇതിനിടെ പോസ്റ്റൽ വോട്ടിലെ കണക്കും 24 ന്യൂസ് തിരുത്തി പറഞ്ഞു. മനോരമയും ഏഷ്യാനെറ്റ് ന്യൂസുമൊന്നും എട്ടരയായിട്ടും ലീഡ് നിലയിൽ മുമ്പോട്ട് പോയില്ല. മാതൃഭൂമിയും എട്ടരയോടെ പുറത്തു വിട്ടു.
ആദ്യ ലീഡ് നിലകൾ പിന്നീട് മാറി മറിയാമെന്നും ശ്രീകണ്ഠൻ നായർ പറയുന്നുണ്ടായിരുന്നു. കത്തിച്ച് ഫലം പുറത്തു വിടുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാർ ഒരു പ്രഖ്യാപനം നടത്തി. വോട്ട് എണ്ണുന്നതിന് മുമ്പ് ഫലം പുറത്തുവിടാനുള്ള വിദ്യ ഒന്നും ഞങ്ങുടെ കൈവശമില്ലെന്ന് സിന്ധു സൂര്യകുമാർ പറഞ്ഞു. വോട്ട് എണ്ണാൻ തുടങ്ങിയില്ലെന്ന് റിപ്പോർട്ടർമാരിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. ചില ചാനലുകൾ വോട്ട് നില പുറത്തു വിടുന്നുണ്ട്. അത് എവിടെ നിന്ന് കിട്ടുന്നുവെന്ന് ആർക്കും അറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രഖ്യാപിച്ചു. പ്രേക്ഷകർക്കൊപ്പം നിന്ന് ലീഡ് നില പ്രഖ്യാപിക്കുകയാണ് എന്ന് ശ്രീകണ്ഠൻ നായരും പറഞ്ഞു.
ഇലക്ഷൻ കമ്മീഷന്റെ സൈറ്റിലൂടെ മാത്രമാണ് ഫല പ്രഖ്യാപനം പുറത്തു വരുന്നത്. അവരും കണക്കുകൾ നൽകിയിരുന്നില്ല. ഇതിനിടെയാണ് ശ്രീകണ്ഠൻ നായർ വോട്ട് കണക്ക് പുറത്തു വിട്ടത്. പിന്നാലെ മാതൃഭൂമിയും കണക്കുമായി എത്തി. ഏഷ്യാനെറ്റും മനോരമയും അടക്കമുള്ളവർ കാത്തിരുന്നു. ഇതോടെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ എത്തി. നിങ്ങൾ ഇവിടെ കാത്തിരുന്നോ.... 24 ന്യൂസ് ഇപ്പോൾ എണ്ണി തീരും എന്നായിരുന്നു കമന്റ്. എന്നാൽ ഉമാ തോമസിന്റെ ലീഡ് 86 ആയ ശേഷം പിന്നെ ശ്രീകണ്ഠൻ നായരും കരുതൽ എടുത്തു. ഇതിനിടെ ന്യൂസ് 18നും ലീഡ് വിട്ടു. അത് 90 വോട്ടിന്റെ ലീഡായിരുന്നു. അങ്ങനെ ഇലക്ഷൻ കമ്മീഷൻ പുറത്തു വിടാത്ത കണക്കുകൾ 24 ന്യൂസും മറ്റ് ചാനലുകൾ പുറത്തു വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് അതിനിടെ നിർണ്ണായക വിവരം പുറത്തു വിട്ടു. സാങ്കേതിക തകരാറുണ്ടെന്നും അത് മാറ്റിയ ശേഷമേ വോട്ടെണ്ണൽ ഫലം പുറത്തു വരൂവെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. ഈ സമയം മിഡീയാ വൺ അടക്കം ലീഡ് നിലയുമായി എത്തി. അങ്ങനെ ഇലക്ഷൻ കമ്മീഷൻ പുറത്തു പറയാത്ത വോട്ടിൽ ചർച്ചകൾ തുടങ്ങി. 8.37നാണ് ആദ്യ റൗണ്ടിൽ ഉമാ തോമസ് മുമ്പിലെത്തിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടത്. 597 വോട്ടിന്റെ ലീഡാണ് ഉമാ തോമസിന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയത്. പിന്നാലെ 24 ഉം തിരുത്തി. ശ്രീകണ്ഠൻ നായരും ഉമാ തോമസിന്റെ ലീഡ് 597 വോട്ടായി പ്രഖ്യാപിച്ചു. അതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ട് എഴുതി കാണിക്കൽ 24 ന്യൂസിലും പ്രഖ്യാപിച്ചു.
ഇവി എം വോട്ടിങ് മിഷീനിൽ ഓരോ റൗണ്ടും കഴിയുമ്പോൾ മാത്രമേ വോട്ട് നില പുറത്തു വരൂ എന്നതാണ് വസ്തു. ആദ്യ റൗണ്ടിലെ ഫല പ്രഖ്യാപനം എത്തി മിന്നിട്ടുകൾക്ക് അകം തന്നെ ലീഡ് നിലയിൽ ഉമാ തോമസിന് വീണ്ടും 24 ന്യൂസ് മുൻതൂക്കം നൽകി. 601 വോട്ടിന്റെ ലീഡാണ് ഉമാ തോമസിന് നൽകിയത്. വലിയ ചർച്ചകളും നടന്നു. യുഡിഎഫിന് വലിയ ക്ഷീണം ഉണ്ടാകുന്ന എന്ന തരത്തിലായിരുന്നു ചർച്ച. ലീഡ് ആയിരം കടക്കേണ്ടതിന്റെ ആവശ്യകതയാണ് അവർ പറഞ്ഞു. ഈ സമയവും കരുതലോടെ മാത്രമായിരുന്നു ഏഷ്യാനെറ്റും മനോരമ ന്യൂസും മറ്റും മുമ്പോട്ട് പോയത്.
ആ ആവേശത്തിലൂടെ നേട്ടം 24 ന്യൂസ് ഉണ്ടാക്കിയതിന്റെ കണക്കുകൾ ശ്രീകണ്ഠൻ നായർ പുറത്തു വിട്ടു. രണ്ടാം റൗണ്ടിലെ ലീഡ് 2157 വോട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. ഇതിന് പിന്നാലെ 601ൽ നിന്ന് 24 ന്യൂസും ആ സത്യം പറഞ്ഞു. മുമ്പ് പറഞ്ഞതെല്ലാം മറക്കുകയും ചെയ്തു. പിന്നീട് ആ കണക്കുകളിലേക്ക് കാര്യങ്ങൾ മാറി. അങ്ങനെ ചാനൽ ചർച്ചയും തൃക്കാക്കര വോട്ടെടുപ്പിനിടെ മലയാളിയെ അത്ഭുതപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ