- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ റൗണ്ടുകളിൽ എണ്ണുന്നത് യുഡിഎഫ് മുൻതൂക്ക മേഖലകളും അവസാന റൗണ്ടിൽ എണ്ണുന്നത് എൽഡിഎഫിനു ശക്തി കേന്ദ്രങ്ങളും; തുടക്കത്തിൽ കത്തികയറിയത് ഉമ; അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പ്രതീതി ഉയർത്തി അശ്ലീല വീഡിയോ വിവാദം; പിടിയുടെ കോട്ടയിൽ സിപിഎമ്മും പ്രതീക്ഷയിൽ; തൃക്കാക്കര എങ്ങോട്ടെന്ന് ഒൻപത് മണിയോടെ തെളിയും; ഫലം മറുനാടനിൽ തൽസമയം
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന് ഒൻപതു മണിയോടെ വ്യക്തമാകും. എറണാകുളം മഹാരാജാസ് കോളജിൽ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. അര മണിക്കൂറിനകം സൂചനകൾ ലഭ്യമാകും. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും. 9 മണിയോടെ തന്നെ ആരാകം വിജയി എന്ന വ്യക്തമായ സൂചന പുറത്തുവരും. ഫലം എത്തിക്കാൻ മറുനാടൻ മലയാളിയിലും തൽസമയ ക്രമീകരണങ്ങൾ ംഒരുക്കിയിട്ടുണ്ട്.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. ആദ്യഘട്ടത്തിൽ ഉമാ തോമസിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ അശ്ലീല വീഡിയോ ചർച്ചയിലൂടെ ജോ ജോസഫും മുമ്പോട്ട് വന്നു. അതുകൊണ്ട് തന്നെ ഫലം പ്രവചനാതീതമാണ്. ഉമാ തോമസ് ജയിച്ചില്ലെങ്കിൽ അത് കോൺഗ്രസിൽ വൻ പൊട്ടിത്തെരിയായി മാറും. മറിച്ച് ഉമാ തോമസ് ജയിച്ചാലും ഇടതുപക്ഷത്ത് കാര്യമായ പ്രതിസന്ധികൾ ഉണ്ടാകില്ല. സെഞ്ച്വറി അടിക്കാനായില്ലെന്ന നിരാശ ഉണ്ടാകും. ഇതിനൊപ്പം ഇടതു സർക്കാരിന്റെ ഇമേജിനും ചെറിയ മങ്ങലേൽക്കും. എന്നാൽ കോൺഗ്രസ് കോട്ടയാണ് തൃക്കാക്കരയെന്ന വാദം ഇടതുപക്ഷത്തിന് തോൽവിയിലും ആഘാതം കുറയ്ക്കും.
ഫലം സർക്കാരിന്റെ നിലനിൽപിനെ ബാധിക്കില്ലെങ്കിലും അതിന്റെ അലയൊലികൾ ഏറെ ചർച്ചയ്ക്കു വഴിവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകം. ഉമാ തോമസ് തോറ്റാൽ അത് കേൺഗ്രസിന് വലിയ തിരിച്ചടിയാകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും വിഡി സതീശനും ഏറെ പ്രതിസന്ധികളുണ്ടാകും. ഇതിനൊപ്പം ഇടതുപക്ഷം ജയിച്ചാൽ അത് ഹാട്രിക് ഭരണമെന്ന സിപിഎം മുദ്രവാക്യത്തിന് കരുത്ത് പകരുകയും ചെയ്യും. ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. എങ്കിലും അവർക്ക് അട്ടിമറി നടത്താനുള്ള കരുത്തുണ്ടെന്ന വിലയിരുത്തൽ ആരും ഉയർത്തുന്നില്ല.
പിടിയുടെ മണ്ണാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. 7000 വോട്ടിന് മുകളിലെ വിജയമാണ് പ്രതീക്ഷിക്കുന്നത്. സിപിഎം മനസ്സിൽ കാണുന്നത് 4000 വോട്ടിന്റെ അട്ടമറി വിജയവും. ബിജെപി 30000 വോട്ടാണ് കുറഞ്ഞത് പ്രതീക്ഷിക്കുന്നത്. ട്വന്റി ട്വന്റി വോട്ടുകൾ ഇത്തവണ ആർക്ക് കിട്ടുമെന്നതും നിർ്ണ്ണായകമാണ്.
രാവിലെ 7.30നു സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റും. എട്ടിനു യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകൾ; തുടർന്ന് അവസാന റൗണ്ടിൽ 8 യന്ത്രങ്ങൾ. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കിൽ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാൽ മതി.
ആദ്യ റൗണ്ടുകളിൽ എണ്ണുന്നത് യുഡിഎഫിനു മുൻതൂക്കമുള്ള മേഖലകളും അവസാന റൗണ്ടിൽ എണ്ണുന്നത് എൽഡിഎഫിനു ശക്തിയുള്ള മേഖലകളുമാണ്. ആദ്യ റൗണ്ടിലെ ഇടപ്പള്ളി മേഖലയിൽ കഴിഞ്ഞ 3 തവണയും യുഡിഎഫിന് ആയിരത്തിലേറെ ലീഡ് ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ