- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരിൽ വോട്ടിന് ശ്രമം; കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ; മദ്യപിച്ചെത്തിയ പ്രിസൈഡിങ്ങ് ഓഫീസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചു; തൃക്കാക്കര തെരഞ്ഞെടുപ്പിലെ ആദ്യ കാഴ്ച്ചകൾ ഇങ്ങനെ
കൊച്ചി: പ്രചരണത്തിന്റെ ആവേശം പോളിങ്ങ് ബൂത്തിലേക്ക് കൂടി പ്രതിഫലിച്ചപ്പോൾ തൃക്കാക്കരിയിൽ മികച്ച പോളിങ്ങ്.ഒന്നരയോടെ പോളിങ്ങ് ശതമാനം 45 പിന്നിട്ടു.മഴമാറി നിന്നപ്പോൾ വോട്ടിങ്ങ് കനത്തപ്പോഴും തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരന്നു. ഒറ്റപ്പെട്ട ചെറിയ ചില സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ. സ്ഥലത്തില്ലാത്ത സഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. തിരിച്ചറിയൽ രേഖകൾ ലഭ്യമല്ലാത്തതിനാൽ പേര് വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. പിടിയിലായ യാൾ തൃക്കാക്കര സ്വദേശിയാണ്. പൊന്നുരുന്നി സി.കെ.സി എൽ.പി സ്‌കൂളിലെ ബൂത്ത് നമ്പർ 66ൽ ആണ് കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത്.
പ്രിസൈഡിങ് ഓഫീസർ മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതും ആദ്യമണിക്കൂറിലെ കാഴ്‌ച്ചയായി. മരോട്ടിചുവട് സെന്റ് ജോർജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫീസർ വർഗീസ് പി ആണ് പിടിയിലായത്. ജിഎസ്ടി ഓഫീസിലെ ജീവനക്കാരനാണ് ഇയാൾ. 23ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിരുന്നു വർഗീസ്.
ഇയാൾ മദ്യപിച്ചിട്ടുള്ളതായി എൽഡിഎഫ് ബൂത്ത് ഏജന്റ് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇയാൾ പുറത്തുപോയി മദ്യപിച്ചെന്നാണ് പരാതി. തുടർന്ന് ഇയാൾക്ക് പകരം മറ്റൊരാളെ ഡ്യൂട്ടി ഏൽപ്പിച്ചു. വർഗീസിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
അതേസമയം ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു. പകൽ 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളിൽ 39.31 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണി വരെ 31.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 10വരെ 23.79 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യ മൂന്നു മണിക്കൂറിൽ പോളിങ് 20 ശതമാനം കടന്നു. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറിൽ 1.61 % വർധന. പുരുഷന്മാരിൽ 9.24 %, സ്ത്രീകൾ 7.13 % എന്നിങ്ങനെ രാവിലെ എട്ടു മണിവരെ 16,056 പേർ വോട്ടു രേഖപ്പെടുത്തി. 8.45 ന് വോട്ടിങ് 10 ശതമാനം പിന്നിട്ടു(10.5%) . 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തി.
ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മകച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി.യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംക്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടർന്ന് പകരം ആളെ നിയമിച്ചു.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്.
പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്. വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കായി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയറിയിറങ്ങി വോട്ടുതേടി.
മറുനാടന് മലയാളി ബ്യൂറോ