- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ പ്രാധാന്യമില്ല; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ട്വന്റി ട്വന്റി; ആംആദ്മിയുമായി ചേർന്നെടുത്ത തീരുമാനം; പിന്മാറ്റം ഡോ. ജോ ജോസഫിന്റെ ദയനീയ പരാജയം ഒഴിവാക്കാനെന്ന് വി ഫോർ പീപ്പിൾ പാർട്ടി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ മണ്ഡലത്തിൽ മത്സര രംഗത്ത് നിന്നും വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി ട്വന്റി ട്വന്റി ചെയർമാൻ സാബു എം ജേക്കബ്. അതേ സമയം ആം ആദ്മി - ട്വന്റി-20 പിന്മാറ്റം ഡോ. ജോ ജോസഫിന്റെ ദയനീയ പരാജയം ഒഴിവാക്കാനെന്ന വി ഫോർ പീപ്പിൾ പാർട്ടി ആരോപിച്ചു.
രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരരംഗത്തു നിന്നും പിന്മാറുന്നതെന്നാണ് വിശദീകരണം. ആം ആദ്മി പാർട്ടിയുമായി (എഎപി) ചേർന്നെടുത്ത തീരുമാനമാണ് ഇതെന്ന് സാബു എം. ജേക്കബ് അറിയിച്ചു. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും നിലപാട് അറിയിച്ചത്.
സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുനിന്നും വിട്ടു നിൽക്കാനും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാർട്ടികളുടെയും തീരുമാനമെന്ന് ട്വന്റി ട്വന്റി വാർത്താകുറിപ്പിൽ അറിയിച്ചു.
നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വന്റി ട്വന്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാർട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാർട്ടിയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്ന് ട്വന്റി ട്വന്റി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു.
'സംസ്ഥാന ഭരണത്തെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് നിന്നും വിട്ടു നിൽക്കാനും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാർട്ടികളുടേയും തീരുമാനം.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്'. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കാണ് ഈ അവസരത്തിൽ ട്വന്റി ട്വന്റിയും ആം ആദ്മിയും പ്രധാന്യം നൽകുന്നതെന്നും ഇരു പാർട്ടികളും അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല.
അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു.
വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനുകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു
ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക്കും പറഞ്ഞിരുന്നു. വരുന്ന നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും മത്സരിക്കും. പാർട്ടി നടത്തിയ സർവേകളിൽ ജനവികാരം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകനെ തഴഞ്ഞ് ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥി ആക്കിയ സാഹചര്യത്തിൽ സിപിഎം പ്രതിഷേധ വോട്ടുകൾ ആം ആദ്മി പിടിച്ച് സിപിഎമ്മിന്റെ ദയനീയ പരാജയം ഒഴിവാക്കാൻ സ്ഥാനാർത്ഥിയെ നിർത്താതെ തിരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങുക ആണ് ആം ആദ്മി പാർട്ടി - ട്വന്റി-20 ചെയ്തതെന്ന് വി ഫോർ പീപ്പിൾ പാർട്ടി ആരോപിച്ചു.
പരമ്പരാഗത സിപിഐ.എം. വോട്ടർമാർക്ക് യു.ഡി.എഫ്.-ന് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയുന്നത് ബുദ്ധിമുട്ടാണ് എന്നാൽ നവ രാഷ്ട്രീയ പാർട്ടികൾക്ക് അവർ വോട്ട് മാറ്റി ചെയ്യുന്നത് 2020 തദ്ദേശ തിരഞ്ഞെടുപ്പിലും, 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ബൂത്ത് തല വോട്ടുകൾ പരിശോധികുമ്പോൾ വ്യക്തമാണ്. സിപിഎം. നേതൃത്വത്തിന്റെ ഭയവും താൽപ്പര്യങ്ങൾക്കും അനുസരിച്ച് നില കൊള്ളുകയാണ് അരവിന്ദ് കെജരിവാൾ.
ആം ആദ്മി പാർട്ടിയും ട്വന്റി-20-യും ചേർന്ന് കേരളത്തിലെ ബദൽ രാഷ്ട്രീയ സാധ്യതകൾ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കുളം കലക്കി നടക്കുകയാണ്. ബദൽ രാഷ്ട്രീയം നിരന്തര പ്രവർത്തനത്തിലൂടെ ശക്തി പ്രാപിക്കുന്നത് തടയാനുള്ള പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ കളി പാവയായി ഇവർ നിലകൊള്ളുന്നു. ചില മാധ്യമങ്ങൾ ഇതിന് കൂട്ട് നൽകുന്നുവെന്നും വി ഫോർ പീപ്പിൾ പാർട്ടി ആരോപിച്ചു.
വി ഫോർ പീപ്പിൾ പാർട്ടി പത്രക്കുറിപ്പ്
ആം ആദ്മി - ട്വന്റി-20 പിന്മാറ്റം ഡോ. ജോ ജോസഫി-ന്റെ ദയനീയ പരാജയം ഒഴിവാക്കാൻ*
മതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകനെ തഴഞ്ഞ് ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥി ആക്കിയ സാഹചര്യത്തിൽ സിപിഐ.(എം) പ്രതിഷേധ വോട്ടുകൾ ആം ആദ്മി പിടിച്ച് സിപിഐ.(എം) -ഇന്റെ ദയനീയ പരാജയം ഒഴിവാക്കാൻ സ്ഥാനാർത്ഥിയെ നിർത്താതെ തിരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങുക ആണ് ആം ആദ്മി പാർട്ടി - ട്വന്റി-20. പരമ്പരാഗത സിപിഐ.എം. വോട്ടർമാർക്ക് യു.ഡി.എഫ്.-ന് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയുന്നത് ബുദ്ധിമുട്ടാണ് എന്നാൽ നവ രാഷ്ട്രീയ പാർട്ടികൾക്ക് അവർ വോട്ട് മാറ്റി ചെയ്യുന്നത് 2020 തദ്ദേശ തിരഞ്ഞെടുപ്പിലും, 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ബൂത്ത് തല വോട്ടുകൾ പരിശോധികുബോൾ വ്യക്തമാണ്. സിപിഐ.എം. നേതൃത്വത്തിന്റെ ഭയവും താൽപ്പര്യങ്ങൾക്കും അനുസരിച്ച് നില കൊള്ളുകയാണ് അരവിന്ദ് കെജരിവാൾ.
ആം ആദ്മി പാർട്ടിയും ട്വന്റി-20-യും ചേർന്ന് കേരളത്തിലെ ബദൽ രാഷ്ട്രീയ സാധ്യതകൾ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കുളം കലക്കി നടക്കുകയാണ്. ബദൽ രാഷ്ട്രീയം നിരന്തര പ്രവർത്തനത്തിലൂടെ ശക്തി പ്രാപിക്കുന്നത് തടയാനുള്ള പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ കളി പാവയായി ഇവർ നിലകൊള്ളുന്നു. ചില മാധ്യമങ്ങൾ ഇതിന് കൂട്ട് നൽകുന്നുണ്ട്. ചിലവനൂർ കായൽ കൈയേറ്റ മാഫിയ സംഘത്തിന് വേണ്ടി കരുക്കൾ നീക്കുന്ന കൈയേറ്റ കാരനും ആം ആദ്മി പാർട്ടി സംസ്ഥന കൺവിനറും ആയ പി. സി സിറിയക്കിനും, കിറ്റ്ക്‌സ് മുതലാളിക്കും വേണ്ടി വ്യാജ വാർത്തകൾ ഇറക്കുകയും പി.ആർ ഏജൻസിയായും ഏഷ്യാനെറ്റ് വാർത്താ ചാനൽ പ്രവർത്തിക്കുക ആണ്. V4 പീപ്പിൾ പാർട്ടിക്ക് എതിരെ വ്യാജ വാർത്തകൾ മാധ്യമ ഗൂഢ സംഘം പ്രചരിപ്പിക്കുന്നു.
ഡോ. ജോ ജോസഫിന് വേണ്ടി ചില മത മേലധ്യക്ഷന്മാരുടെ ഇടപെടൽ കൂടി കാരണമാണ് ഇപ്പോൾ സാബു ജേക്കബ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ നിന്ന് ആം ആദ്മി പാർട്ടിയോടൊപ്പം പിന്മാറുന്നത്. ഇതോടുകൂടി ഇരുകക്ഷികൾക്കും (എ.എ പി. -ട്വന്റി-20 ) സിപിഐ.(എം) ആയുള്ള ബന്ധം മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. ആം ആദ്മി കേന്ദ്ര നേതൃത്വം കേരളത്തിൽ ആം ആദ്മി പാർട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്നില്ല എന്നും കേരളത്തിൽ ബദൽ രാഷ്ട്രീയം വളരുന്നത് തടയിടാനുള്ള സിപിഐ.എം. അജണ്ടയുടെ നടത്തിപ്പ്ക്കാർ ആണെന്നും വ്യക്തമായിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ