- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിൽ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിമൂവായിരം കടന്നു; ഇനി അറിയേണ്ടത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുമോ എന്ന്; ഉമയുടെ കുതിപ്പ് പി ടിയേക്കാൾ ഇരട്ടി വോട്ടുകൾ പോക്കറ്റിലാക്കി; ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ; ഇടതു കേന്ദ്രങ്ങളിൽ മ്ലാനത; സെഞ്ച്വറി സ്വപ്നം പൊലിഞ്ഞു
കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ്് ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. ഇടതു പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ടുള്ള വൻ മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാർത്ഥി നടത്തുന്നത്. മുൻതവണ ഭർത്താവ് പി ടി തോമസ് നേടിയ വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷമാണ് ഉമയ്ക്ക് ലഭിച്ചത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ തന്നെ ഉമ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
വോട്ടണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ പതിനായിരം വോട്ടും കടന്നിരിക്കയാണ് ഉമ തോമസിന്റെ ലീഡ്. ആറാം റൗണ്ടിലേക്ക് വോട്ടെണ്ണൽ നീങ്ങുമ്പോൾ ഉമ വ്യക്തമായ ലീഡിലേക്ക് നീങ്ങുകയാണ്. ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്. യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. പോസ്റ്റൽ വോട്ടുകളിലും ഉമാ തോമസിനായിരുന്നു ലീഡ്.മൂന്ന് പോസ്റ്റൽ വോട്ടുകൾ ഉമയ്ക്ക് ലഭിച്ചപ്പോൾ എൽ ഡി എഫിനും ബിജെപിക്കും രണ്ടുവീതം ലഭിച്ചു.
വോട്ടു നില ഇങ്ങനെ:
യുഡിഎഫ് -28321
എൽഡിഎഫ് -17002
എൻഡിഎ -5446
രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ