കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി നേരിട്ടു ഏറ്റുമുട്ടുന്ന കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ നിർത്തി കഴിഞ്ഞു. ഉമ തോമസും ജോ ജോസഫും പ്രചണരംഗത്ത് സജീവമായി കഴിഞ്ഞു. അതേസമയം എൽ.ഡി.എഫ്.-യു.ഡി.എഫ്. സ്ഥാനാർത്ഥികൾ പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞിട്ടും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. കേന്ദ്രത്തിൽനിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിജെപി. ജില്ലാകമ്മിറ്റി.

മൂന്നുപേരുടെ പാനൽ ദേശീയനേതൃത്വത്തിന് നൽകിയിട്ട് നാലുദിവസമായെങ്കിലും മറുപടി വന്നിട്ടില്ല. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ വെള്ളിയാഴ്ച സംസ്ഥാനത്ത് എത്തിയെങ്കിലും പ്രഖ്യാപനമൊന്നും ഉണ്ടായില്ല. ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണനെയാണ് ബിജെപി. കണ്ടുവെച്ചിട്ടുള്ളത്.

തൃക്കാക്കരയിൽ വോട്ട് ശതമാനം ഉയർത്തേണ്ടത് എ.എൻ. രാധാകൃഷ്ണന് വെല്ലുവിളിയായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 11.34 ശതമാനം വോട്ട് എൻ.ഡി.എ. സ്ഥാനാർത്ഥിയായിരുന്ന എസ്. സജിക്ക് ലഭിച്ചിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.

അതേസമയം ആം ആദ്മിയും ട്വന്റി ട്വന്റിയും സംയുക്തമായാണ് ഇക്കുറി സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യത. എന്നാൽ, ആം ആദ്മി- ട്വന്റി ട്വന്റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത. ആം ആദ്മിക്ക് സീറ്റ് വീട്ടു നൽകാൻ ട്വന്റി ട്വന്റി തീരുമാനിച്ചാൽ ജോസ് ജോർജ്ജിനാണ് സാധ്യത. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റാണ്. ആം ആദ്മിയുടെ ദ്വീർഘകാല നേതാവുമാണ്. ആപ്പിന് പിന്തുണ നൽകാമെന്ന് മുമ്പേ തന്നെ ട്വന്റി20യുടെ ഭാഗത്തു നിന്ന് വാഗ്ദാനമുണ്ട്. എന്നാൽ, ഒരു സഖ്യമെന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടില്ല. ചർച്ചകൾ നടന്നിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പത്മനാഭൻ ഭാസ്‌കരൻ പറഞ്ഞു.

യുഡിഎഫിന് ബദലാകുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി കേരളത്തിലും കളത്തിൽ ഇറങ്ങുന്നത്. ഇങ്ങനെ വരുമ്പോൾ അതിന്റെ ഭീഷണി നേരിടേണ്ടി വരിക കോൺഗ്രസാണ്. കെജ്രിവാൾ ആപ്പിനായി പ്രചരണത്തിന് എത്തുകയും ചെയ്യുമ്പോൾ ആകെ കാര്യങ്ങൾ തകിടം മറിയും. മെയ്‌ 31നാണ് തൃക്കാക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുക. മെയ്‌ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മെയ്‌ 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മെയ്‌ 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടും. ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തെ ചൊല്ലിയുള്ള വിവാദം തുടരാനാണ് സാധ്യത. സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും, സ്ഥാനർത്ഥി നിർണയത്തിൽ ബാഹ്യ ഇടപെടലെന്ന ആരോപണം യുഡിഎഫ് ആവർത്തിക്കും. കർദിനാളിന്റെ നോമിനി അല്ലെന്ന് സഭ നേതൃത്വം ഇന്നലെ വിശദീകരിച്ചിരുന്നു. എന്നാൽ ജോ ജോസഫ് -സഭ ബന്ധം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കർദിനാൾ വിരുദ്ധ പക്ഷം ശ്രമിക്കുന്നത്.