തിരുവനന്തപുരം: തൃക്കാക്കക തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അതേസമയം അനായാസം വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നത്. എന്നാൽ, ആദ്യ ദിവസങ്ങളിൽ ഇടതു നേതാക്കൾ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ല. തൃക്കാക്കരയിൽ വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പില്ലെന്നാണ് വ്യക്തമാകുന്ന കാര്യം. സിപിഎം സൈബർ സഖാക്കൾ പോലും ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തരമാണ്. അങ്ങനെ സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരംനൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞു മാറി. എൽ.ഡി.എഫ്. നൂറുസീറ്റ് തികയ്ക്കുമോയെന്ന ചോദ്യത്തിന് അതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് മറുപടി. സർക്കാർ ഒരുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ഇത്.

''ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമാണല്ലോ ഉണ്ടായത്. ഓരോ തിരഞ്ഞെടുപ്പിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അത് നടക്കട്ടെ''- ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

''തൃക്കാക്കരയിൽ ജാതിയും മതവും നോക്കി വോട്ടുപിടിക്കാൻ എൽ.ഡി.എഫ്. മന്ത്രിമാരെയും നേതാക്കളെ അയക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശുദ്ധഅസംബന്ധമാണ്. രഹസ്യമായല്ല നേതാക്കൾ വോട്ടുചോദിക്കാനിറങ്ങുന്നത്. അത് ജാതിയും മതവും നോക്കിയാണോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മന്ത്രിമാർ പ്രചാരണത്തിന് ഇറങ്ങുന്നത് സ്വാഭാവികമാണ്. സർക്കാരിന്റെ എന്തെങ്കിലും സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നതാണ് നോക്കേണ്ടത്. അതുണ്ടായിട്ടില്ലെന്ന്'' -മുഖ്യമന്ത്രി പറഞ്ഞു. കെ.വി. തോമസ് സ്വീകരിച്ച നിലപാട് എൽ.ഡി.എഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിണറായി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രതിപക്ഷത്തെ നേതൃമാറ്റം. ഫലത്തിൽ പ്രതിപക്ഷത്തിന്റെയും നായകൻ വിഡീസതീശന്റെയും വിലയിരുത്തൽ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. സമീപകാല തെരഞ്ഞെടുപ്പിലെ തോൽവികൾ മറന്ന് ജയം ശീലമാക്കി യുഡിഎഫിന് തിരിച്ചെത്താൻ കരപിടിക്കൽ അനിവാര്യമാണ് താനും. സിൽവർലൈനിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഫലം നിർണായകം.

സംസ്ഥാന രാഷ്ട്രീയം തൃക്കാക്കരയിൽ കറങ്ങുമ്പോഴാണ് രണ്ടാം പിണറായി സർക്കാറിന്റെ വാർഷികം. സീറ്റെണ്ണത്തിലെ സെഞ്ച്വറി തികക്കലിനപ്പുറത്താണ് പിണറായി സർക്കാറിന് തൃക്കാക്കര തെരഞ്ഞെടുപ്പ്. ചരിത്രത്തുടർച്ച നേടിയ സർക്കാറിന്റെ ആദ്യ വെല്ലുവിളി. കോൺഗ്രസ് കുത്തകമണ്ഡലം പിടിച്ചാൽ സിൽവർലൈനുമായി അതിവേഗം സർക്കാറിന് കുതികുതിക്കാം. മുഖ്യമന്ത്രി നേരിട്ട് നയിച്ച് മന്ത്രിമാരെ അണിനിരത്തിയുള്ള പ്രചാരണം അത്ഭുതം സൃഷിക്കാൻ തന്നെ

കര കടന്നില്ലെങ്കിലും സർക്കാറിന് ഒരിളക്കവുമുണ്ടാകില്ല, പക്ഷെ വികസനം പറഞ്ഞ് കെ റെയിൽ അജണ്ടയാക്കിയിട്ടും നഗരവോട്ടർമാരുള്ള തൃക്കാക്കര പോയാൽ സിൽവർലൈനിലെ മുന്നോട്ട് പോക്ക് ശരിക്കും വെല്ലുവിളിയാകും. മറുവശത്ത് ഉറച്ച കോട്ട കൂടി പോയാൽ കോൺഗ്രസിന്റെ അടിവേര് തന്നെയിളകും. പുതിയ കോൺഗ്രസ് നേതൃത്വം സമ്മർദ്ദത്തിലാകുമെനന് മാത്രമല്ല മുന്നണിയിൽ ലീഗ് അടക്കമുള്ള കക്ഷികളും കടുത്ത നിലപാടിലേക്ക് നീങ്ങും.