- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലി'ൽ തുടങ്ങി വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫിന്റെ പോസ്റ്റർ പ്രചാരണം; എല്ലാവർക്കും സ്വീകാര്യനായ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ്; ഐസക്കും പരിഗണനയിൽ; കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പി പി ചാക്കോയും; സസ്പെൻസ് തുടരവേ മണ്ഡലത്തിൽ നിറഞ്ഞ് ഉമ തോമസും
കൊച്ചി: തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകുമെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കരയിൽ എല്ലാവർക്കും സ്വീകാര്യനായ എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും രാജീവ് പറഞ്ഞു. ഇടതു സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം ശക്തമാകവേയാണ് രാജീവ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നത്. ആശയക്കുഴപ്പം സൃഷ്ടിച്ചത് മാധ്യമങ്ങളെന്നും രാജീവ് പറഞ്ഞു. ഇടതു വേദിയിൽ എത്തണോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസാണ്. വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും ഒപ്പം വരാമെന്നും മന്ത്രി വ്യക്തമാക്കി.
തൃക്കാക്കര സ്ഥാനാർത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്, കെ റെയിൽ ചർച്ച എൽഡിഎഫ് ന് അനുകൂലമാകും. വികസന രാഷ്ട്രീയത്തിനൊപ്പമാണ് തൃക്കാക്കരയിലെ ജനങ്ങൾ, തൃക്കാക്കരയിലുള്ളവർ കെ റെയിലിന് അനുകൂലമാണ്. വികസന രാഷ്ട്രീയത്തെ പിന്തുണച്ച് എല്ലാ രാഷട്രീയ പാർട്ടികളിൽ നിന്നും ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അഡ്വ കെ എസ് അരുൺ കുമാറിലാണ് ഇപ്പോൾ ചർച്ചകൾ എത്തി നിൽക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം. കെ റെയിൽ സിൽവർ ലൈൻ പദ്ധതി വെച്ചു പോസ്റ്റർ പ്രചരണവു എൽഡിഎഫ് തുടങ്ങിയിട്ടുണ്ട്. വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും എൽഡിഎഫിന് ഒപ്പം വരാം.
അതേസമയം കെവി തോമസ് എൽഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു പിസി ചാക്കോ ഇക്കാര്യം അറിയിച്ചത്. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം', പിസി ചാക്കോ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേമയം അരുൺ കുമാറിനൊപ്പം തോമസ് ഐസക് അടക്കമുള്ളവരും പരിഗണനയിലുണ്ട്. ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം. സംസ്ഥാനമാകെ അറിയപ്പെടുന്ന ഒരു നേതാവിനെ മത്സരിപ്പിക്കുക എന്ന ചിന്തയിൽ നിന്നാണ് തോമസ് ഐസകിനെ കൂടി സിപിഎം പരിഗണിക്കുന്നത്. അതേസമയം എറണാകുളത്ത് പരിചിതനായതുകൊണ്ട് അരുൺ കുമാറിന്റെ പേരിനു തന്നെയാണ് ഇപ്പോഴും മുൻതൂക്കം. ഇന്നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിനു ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
പതിവിന് വിപരീതമായി തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്. ഇന്നലെ ചേർന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിവിധ പേരുകൾ ചർച്ച ചെയ്തിരുന്നു. അവസാനം സിപിഎം ജില്ലാ കമ്മറ്റി അംഗം അരുൺകുമാറിന്റെ പേരിലേക്കാണ് ചർച്ചകൾ ഏകീകരിച്ചത്. മുൻ കോളജ് അദ്ധ്യാപിക കൊച്ചു റാണി ജോസഫിന്റെ പേര് ചർച്ച ചെയ്തുവെങ്കിലും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഡിവൈഎഫ്ഐ നേതാവ് പ്രിൻസി തോമസിന്റെ പേരും പരിഗണനക്കെടുത്തിരുന്നു.
അതേസമയം ഇടതു സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം നീളുന്ന ഘട്ടത്തിൽ മണ്ഡലത്തിൽ നിറയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. മണ്ഡലത്തിലെ പ്രമുഖരെ നേരിൽ കണ്ടാണ് ഉമ ഇപ്പോൾ പ്രചരണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ