- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാവയുടെ കബറിടം വണങ്ങാൻ ഗജവീരനെത്തി; പള്ളിയുടെ പൂമുഖത്ത് എത്തി തുമ്പികൈയുയർത്തി ആദരവ് പ്രകടമാക്കി ശിവനാരായണൻ
കോതമംഗലം: മാർതോമ ചെറിയ പള്ളിയിലെ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ ഗജവീരനെത്തി. തൃക്കാരിയൂർ ശിവ നാരായണനാണ് ഇന്ന് കബറിടം വണങ്ങാൻ എത്തിയത്. പള്ളിയുടെ പൂമുഖത്ത് എത്തിയ നാരായണൻ തുമ്പികൈയുയർത്തി ആദരവ് പ്രകടമാക്കി. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപൊലീത്ത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വികാരി ഫാ. ജോസ് പരത്തുവയലിൽ, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പഴവും, ശർക്കരയും നൽകി സ്വീകരിച്ചു.
ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘാഷത്തിന്റെ സമാപന ദിവസം നാടിന്റെ നാനാ ഭാഗത്തു നിന്നായി ആനകൾ എത്തി കബർ വണങ്ങുന്ന പതവുണ്ട്.ഇന്നാണ് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കുന്നത്. വെകിട്ട് 4 ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഇറക്കിയതോടെയാണ് ചടങ്ങുകൾ സമാപനമായത്.
പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 336-മത് ഓർ മപെരുനാളാണ് ഇന്ന് സമാപിക്കുന്നത്. സെപ്റ്റംബർ 25 ന് കൊടി കയറിയത് മുതൽ ചെറിയ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം ആയിരുന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഇന്നും ആന്റണി ജോൺ എംഎൽഎ, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. എന്നിവർ ഇന്നലെയും പള്ളിയിൽ വന്ന് പ്രാർത്ഥിച്ചു മടങ്ങി. വൈദ്യുതി ദീപാലങ്കാരം ഒക്ടോബർ 10 ഞായറാഴ്ച വരെ ഉണ്ടായിരിക്കും.