- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ്ക്കളുടെ സംഘടനയുടെ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു; ജെല്ലിക്കെട്ടിനെതിരെ പെറ്റ പരാതി നൽകിയപ്പോൾ തമിഴ്‌നാട്ടിൽ പണികിട്ടിയത് തൃഷയ്ക്കും
ചെന്നൈ: നടി തൃഷയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ. ഇന്നലെയാണ് സംരക്ഷണം ആവശ്യപ്പെട്ട് ഉമ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. നടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിലും പാരതി നൽകിയിട്ടുണ്ട്. തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ പെറ്റ എന്ന മൃഗസംരക്ഷണ സംഘടനയിൽ അംഗമാണെന്ന് ആരോപിച്ചാണ് തൃഷയെ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അപമാനിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും തൃഷയുടെ അമ്മ വ്യക്തമാക്കി. പെറ്റയിൽ തൃഷ ഒരിക്കലും അംഗമായിട്ടില്ല. സംഘടന തെരുവു നായ്ക്കളുടെ സംരക്ഷണയ്ക്കായ് ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും മാത്രമാണ് തൃഷ ചെയ്തത്, അല്ലതെ തൃഷയ്ക്ക് ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധമില്ലെന്നും ഉമ വ്യക്തമാക്കി. ജെല്ലിക്കെട്ട് പ്രശ്നത്തെത്തുടർന്ന് ശിവഗംഗ ജില്ലയിൽ ഷൂട്ടിങിലായിരുന്ന തൃഷയുടെ 'ഗർജനൈ' എന്ന ചിത്രം നിർത്തി വച്ചു. ഷൂട്ടിങ് സ്ഥലത്തേയ്ക്ക് എത്തിയ ജ
ചെന്നൈ: നടി തൃഷയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ. ഇന്നലെയാണ് സംരക്ഷണം ആവശ്യപ്പെട്ട് ഉമ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. നടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിലും പാരതി നൽകിയിട്ടുണ്ട്. തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്.
ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ പെറ്റ എന്ന മൃഗസംരക്ഷണ സംഘടനയിൽ അംഗമാണെന്ന് ആരോപിച്ചാണ് തൃഷയെ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അപമാനിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും തൃഷയുടെ അമ്മ വ്യക്തമാക്കി. പെറ്റയിൽ തൃഷ ഒരിക്കലും അംഗമായിട്ടില്ല. സംഘടന തെരുവു നായ്ക്കളുടെ സംരക്ഷണയ്ക്കായ് ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും മാത്രമാണ് തൃഷ ചെയ്തത്, അല്ലതെ തൃഷയ്ക്ക് ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധമില്ലെന്നും ഉമ വ്യക്തമാക്കി.
ജെല്ലിക്കെട്ട് പ്രശ്നത്തെത്തുടർന്ന് ശിവഗംഗ ജില്ലയിൽ ഷൂട്ടിങിലായിരുന്ന തൃഷയുടെ 'ഗർജനൈ' എന്ന ചിത്രം നിർത്തി വച്ചു. ഷൂട്ടിങ് സ്ഥലത്തേയ്ക്ക് എത്തിയ ജനക്കൂട്ടം തൃഷയെ ചീത്ത വിളിക്കുകയും, ഷൂട്ടിങ് തമിഴ്‌നാട്ടിൽ നടത്താൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ എയ്ഡ്സ് ബാധിച്ച് തൃഷ മരിച്ചെന്ന തരത്തിലുള്ള വാർത്തകളും പ്രചരിപ്പിച്ചു.
ഇതോടെ വിശദീകരണവുമായി തൃഷയും എത്തിയിട്ടുണ്ട്. 'ജെല്ലിക്കെട്ടിനെതിരെ ഞാൻ സംസാരിച്ചിട്ടില്ല. തമിഴ്‌നാട്ടുകാരിയായതിൽ അഭിമാനം കൊള്ളുന്നയാളാണ് ഞാൻ, തമിഴ് സംസ്‌കാരത്തിൽ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു'വെന്നും തൃഷ പറഞ്ഞു. എന്നിട്ടും പ്രതിഷേധം തീരുന്നില്ല.