ടി റായ് ലക്ഷ്മിയും നിർമ്മാതാവ് വരുൺ മണിയനും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ സന്ദർഭത്തിലായിരുന്നു തൃഷയുടെ വരവ്. അതോടെ കഥമാറി. തൃഷ, മണിയന്റെ പ്രിതിശ്രുത വധുവായിത്തീരുകയും ചെയ്തു. പിന്നീട് വീണ്ടും കഥമാറി. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തിൽ വിള്ളൽ വീണതായാണ് വിവരം.

എന്നാൽ ഇക്കാര്യത്തിൽ ഇവർ രണ്ടുപേരും യാതൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും വിവാഹ തീയതി പിന്നീട് പ്രഖ്യാപിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെക്കുകയുണ്ടായിട്ടില്ല. മാത്രമല്ല വരുണിന്റെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിൽ നിന്നും തൃഷ വിട്ടു നിന്നിരുന്നു. ഇതെല്ലമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകർന്നതായി വാർത്തകൾ പ്രചരിക്കാൻ കാരണം.

മാത്രമല്ല വരുൺ നിർമ്മിക്കാനിരുന്ന ചിത്രത്തിൽ നിന്നും തൃഷ പിന്മാറിയിരുന്നു. കൂടാതെ പുതിയ നിരവധി ചിത്രങ്ങളുമായി തൃഷ കരാർ ഒപ്പിടുകയുംചെയ്തു. ഇത് വരുണിനെ ഒഴിവാക്കുന്നതിനായാണ് എന്നാണ് സൂചന. ഭൂലോകം, അപ്പാട്ടാക്കർ എന്നീ ചിത്രങ്ങൾക്ക് പുറമെ സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. ഇതിന് പുറമെ മൂന്ന് തെലുങ്ക് ചിത്രങ്ങളും തൃഷ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു. കമൽഹാസൻ നായകനാകുന്ന പുതിയ ത്രില്ലർ ചിത്രത്തിലും തൃഷ തന്നെ.

ഈ വാർത്തകൾ വരുമ്പോഴും റായ് ലക്ഷിയെന്ന ലക്ഷ്മി റായി ആശ്വസിക്കുന്നില്ല. തന്റെ കാമുകനെ തട്ടിയെടുത്ത തൃഷയോട് പ്രതികാരം ചെയ്യുമെന്ന് തന്നെയാണ് ല്ക്ഷ്മി റായിടുെ നിലപാട്. ഒരു കാലഘട്ടത്തിൽ തൃഷ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. ഇപ്പോഴില്ല. കാരണം എന്താണെന്ന് ഞാൻ പറയുന്നില്ല. കള്ളം പറയുന്നവരെയും ദ്രോഹിക്കുന്നവരെയും ഞാൻ വെറുക്കുന്നു. എനിക്ക് ചുറ്റും ചില വിമതർ ഉണ്ട്. ഇവരെയൊക്കെ ഞാൻ പ്രതികാരം ചെയ്യാതെ പിന്മാറുന്ന പരിപാടിയേ ഇല്ല-ലക്ഷ്മി റായിയുടെ ഈ വാക്കുകൾ തൃഷയെയാണ് ലക്ഷ്യമിടുന്നതെന്നാണ് സിനിമാ ലോകത്തെ സംസാരം.

പ്രതികാരം ഭീഷണിയിൽ കൂടിയോ ഗുണ്ടകളെ അയച്ച് അടി കൊടുക്കുകയോ അല്ല എന്റെ ലക്ഷ്യം. എന്റെ പ്രതികാരത്തിന്റെ സ്വഭാവം ഈ വിമതർക്ക് മാത്രമേ അറിയു എന്നും ലക്ഷ്മി റായി കൂട്ടിച്ചേർക്കുന്നു. ലക്ഷ്മി റായിയുടെ പ്രതികാരം തൃഷയുടെ അടുത്ത കാമുകനെ അടിച്ചു മാറ്റലാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം