തെന്നിന്ത്യൻ താരം തൃഷയും പ്രമുഖ വ്യവസായി വരുൺ മാനിയയുമായുള്ള വിവാഹ നിശ്ചയം നടന്നതും പിന്നീട് വിവാഹം നടക്കാതെ പോയതും തെന്നിന്ത്യയിലെ വലിയ വാർത്തകളിൽ ഒന്നായിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും കാമുകനായ വരുണിനെ ഉപേക്ഷിച്ചതിന്റെ കാരണം ഇത് വരെ താരം വ്യക്തമാക്കിയിട്ടില്ല. എന്നാൽ നടി വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതാണ് പുതിയ വാർത്ത.

പക്ഷെ പ്രണയ വിവാഹമായിരിക്കില്ല. തനിക്കുള്ള പുരുഷനെ അമ്മ കണ്ടെത്തും എന്നാണ് തൃഷ പറയുന്നത്. പ്രമുഖ തമിഴ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് തൃഷ താൻ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്.

തന്റെ ഇഷ്ടങ്ങൾ തന്നേക്കാൾ നന്നായി അറിയുന്നത് അമ്മയ്ക്കാണ്.വ്യക്തി ജീവിതത്തിൽ മാത്രമല്ല പ്രൊഫഷണൽ ജീവിതത്തിലും തന്റെ കരുത്ത് അമ്മയാണെന്ന് നടിപറയുന്നു.സ്‌ക്രീപ്റ്റുകൾ തിരഞ്ഞെടുക്കുമ്പോഴൊക്കെ അമ്മയുടെസഹായം തേടാറുണ്ട്.12 വർഷമായി സിനിമയിൽ നിൽക്കുന്നത് അമ്മയുടെ സഹായം കൊണ്ടാണെന്ന് തൃഷ പറയുന്നു.

വിവാഹം മുടങ്ങലും വിവാഹലോചനകളും ഒന്നും താരത്തിന്റെ കരിയറിനെ ബാധിച്ചിട്ടില്ല. കൈനിറയെ ചിത്രങ്ങളാണ് തൃഷയുടേതായി ഒരുങ്ങുന്നത്. ധനുഷിന്റെ കൊടി എന്ന ചിത്രത്തിൽ വില്ലത്തിയായി തൃഷയുണ്ട്.നായകി ഭോഗി എന്ന ചിത്രങ്ങളും തൃഷയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.