- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച ജനപങ്കാളിത്തത്താൽ തൃശൂർ ജില്ല കുടുംബസംഗമം ശ്രദ്ധേയമായി
ലണ്ടനിൽ നിന്ന് പുറത്തുവച്ച് മിഡ്ന്റ്‌സിനു സമീപം നടത്തിയ ആദ്യ കുടുംബസംഗമം തൃശൂർ ജില്ലാ നിവാസികളുടെ പുർണ്ണമായ പിന്തുണയാൽ വലിയ വിജയമായി. ഇന്നേ ദിവസം യുകെയിൽ നടന്നിരുന്ന വലിയ താര നിശയും മറ്റ് മലയാളി അസോസിയേഷനുകളുടെ മത്സരങ്ങളും അതുപോലെ ബാങ്ക് ഹോളിഡേ ആഴ്ചയിൽ യുകെയിലും അയൽ രാജ്യങ്ങളിലേയ്ക്ക് വിനോദയാത്ര പോകുന്നത് ഒന്നും തന്നെ തൃശൂർ ജില്ലാ സംഗമത്തിനെ ബാധിച്ചില്ല എന്നു മാത്രമല്ല ഞങ്ങളുടെ ജില്ലാ പരിപാടി കഴിഞ്ഞിട്ടേ ഞങ്ങൾക്ക് മറ്റു പരിപാടികൾ ഉള്ളൂ എന്ന നിശ്ചയദാർഡ്യത്തിലാണ് ജില്ലാ നിവാസികൾ ഗ്ലോസ്റ്റർഷയറിലെ ചെൽറ്റനാമിൽ വന്ന് ജില്ലാ കുടുംബ സംഗമത്തിന്റെ ആഘോഷത്തിമർപ്പിൽ പങ്കു ചേർന്നത്. നാൽപ്പതോളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കാനായി രജിസ്‌ട്രേഷൻ ചെയ്തതിനു ശേഷം നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഹാളിലേയ്ക്ക് കയറിയപ്പോൾ അവിടെ തനി തൃശൂർ ഭാഷയും മറ്റ് സാംസ്‌കാരികതയുടെയും സംഗമ ഭൂമിയായി മാറുന്നതാണ് പിന്നീട് കണ്ടത്. തങ്ങൾ തങ്ങളുടെ നാട്ടിലേയ്ക്ക് വിമാനം കയറിച്ചെന്നാൽ ഉണ്ടാകുന്ന തരത്തിലേയ്ക്കുള്ള സന്തോഷവും സ്നേഹവു
ലണ്ടനിൽ നിന്ന് പുറത്തുവച്ച് മിഡ്ന്റ്‌സിനു സമീപം നടത്തിയ ആദ്യ കുടുംബസംഗമം തൃശൂർ ജില്ലാ നിവാസികളുടെ പുർണ്ണമായ പിന്തുണയാൽ വലിയ വിജയമായി. ഇന്നേ ദിവസം യുകെയിൽ നടന്നിരുന്ന വലിയ താര നിശയും മറ്റ് മലയാളി അസോസിയേഷനുകളുടെ മത്സരങ്ങളും അതുപോലെ ബാങ്ക് ഹോളിഡേ ആഴ്ചയിൽ യുകെയിലും അയൽ രാജ്യങ്ങളിലേയ്ക്ക് വിനോദയാത്ര പോകുന്നത് ഒന്നും തന്നെ തൃശൂർ ജില്ലാ സംഗമത്തിനെ ബാധിച്ചില്ല എന്നു മാത്രമല്ല ഞങ്ങളുടെ ജില്ലാ പരിപാടി കഴിഞ്ഞിട്ടേ ഞങ്ങൾക്ക് മറ്റു പരിപാടികൾ ഉള്ളൂ എന്ന നിശ്ചയദാർഡ്യത്തിലാണ് ജില്ലാ നിവാസികൾ ഗ്ലോസ്റ്റർഷയറിലെ ചെൽറ്റനാമിൽ വന്ന് ജില്ലാ കുടുംബ സംഗമത്തിന്റെ ആഘോഷത്തിമർപ്പിൽ പങ്കു ചേർന്നത്.
നാൽപ്പതോളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കാനായി രജിസ്‌ട്രേഷൻ ചെയ്തതിനു ശേഷം നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഹാളിലേയ്ക്ക് കയറിയപ്പോൾ അവിടെ തനി തൃശൂർ ഭാഷയും മറ്റ് സാംസ്‌കാരികതയുടെയും സംഗമ ഭൂമിയായി മാറുന്നതാണ് പിന്നീട് കണ്ടത്. തങ്ങൾ തങ്ങളുടെ നാട്ടിലേയ്ക്ക് വിമാനം കയറിച്ചെന്നാൽ ഉണ്ടാകുന്ന തരത്തിലേയ്ക്കുള്ള സന്തോഷവും സ്‌നേഹവും മറ്റും പങ്കു വയ്ക്കുന്ന തരത്തിലുള്ള പ്രകടനം ആണ് അവിടെ കാണാൻ കഴിഞ്ഞത്. പ്രാദേശിക സംഘാടകർ ഒരുക്കിയ ചായസൽക്കാരത്തിനു ശേഷം ഔദ്യോഗിക യോഗ നടപടികളിലേയ്ക്ക് കടക്കുന്ന സമയമായപ്പോഴേക്കും ഹാൾ തിങ്ങി നിറഞ്ഞിരുന്നു. നാൽപ്പതോളം കൊല്ലങ്ങൾക്കു മുമ്പ് ഇവിടെ വന്ന തലമുറകളുമായി പുതിയ തലമുറകൾ അവരുടെ അനുഭവങ്ങളും ജീവിതങ്ങളും പങ്കു വച്ചപ്പോൾ അത് പുതുതലമുറയ്ക്ക് വലിയൊരു അനുഭവമായി മാറി. ഒരു തരത്തിൽ പറഞ്ഞാൽ പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒരു സംഗമഭൂമിയായി മാറ്റുവാനും സംഘാടകർക്ക് കഴിഞ്ഞു.
ഔദ്യോഗിക യോഗ നടപടികൾക്ക് വളരെ മുമ്പുവന്ന മലയാളിയും ബ്രാഡ്‌ലി സ്റ്റോക്ക് ടൗൺ കൗൺസിൽ കൗൺസിലറും മലയാളികൾക്ക് സുപരിചിതനുമായ കൗൺസിലർ ടോം ആദിത്യ മുതിർന്നവരോടും കുട്ടികളോടും സൗഹൃദം പങ്കുവച്ച് ജില്ലാസംഗമത്തിന്റെ ആഘോഷത്തിമർപ്പിൽ ഭാഗമാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.