ഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രീയ നായികയായി മാറിയ അപർണ ബാലമുരളിയും ആസിഫ് അലിയും നായികാനയകന്മാരായി എത്തുന്നതൃശിവ പേരൂർ ക്ലിപ്തം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. തീപ്പെട്ടിപ്പെട്ടിയുടെ ആകൃതിയിലുള്ള രസകരമായ പോസ്റ്ററാണ് അണിയിച്ചൊരു ക്കിയിരിക്കുന്നത്. ആസിഫ് അലി, ബാബുരാജ്, അപർണ ബാലമുരളി, ചെമ്പൻ വിനോദ് എന്നിവരെ പോസ്റ്റററിൽ കാണാം. അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ കൗതുകമുണർത്തുന്ന പോസ്റ്റർ കൂടിയാണിത്.

നവാഗതനായ രതീഷ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈറ്റ് സാൻഡ്സ് മീഡിയ ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സുധി കോപ്പ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു

പുരുഷന്മാരുടെ കുത്തകയായ ഓട്ടോടാക്സി ഡ്രൈവറായ ഒരു പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങളും അവൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും വിശകലനം ചെയ്യുന്ന ചിത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തമെന്നാണ് സൂചന.